കെ ആര്‍ അനൂപ്|
Last Modified ശനി, 31 ജൂലൈ 2021 (10:29 IST)
കടമുറ്റത്ത് കത്തനാറിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം 'കത്തനാര്‍ ദി വൈല്‍ഡ് സോര്‍സറര്‍ ' വരുന്നു.ജയസൂര്യയാണ് ടൈറ്റില്‍ റോളിലെത്തുന്നത്. സിനിമയെകുറിച്ച് ഒരു അപ്‌ഡേറ്റ് നടന്‍ നല്‍കി.
ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലോഞ്ച് ടീസര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു.
രണ്ടു ഭാഗങ്ങളായി ത്രീ ഡിയിലാണ് സിനിമ ഒരുങ്ങുന്നത്.ആര്‍.രാമാനന്ദ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.നീല്‍ ഡി കൂഞ്ഞ ഛായാഗ്രഹണവും രാഹുല്‍ സുബ്രഹ്മണ്യന്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.
ഗ്രാഫിക്‌സിന് ഏറെ പ്രാധാന്യമുള്ള സിനിമ കൂടിയാണിത്.ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മിക്കുന്നത്.