1. വിനോദം
  2. സിനിമ
  3. അണിയറ
  4. Drishyam 2 Special

ദൃശ്യം 2: ജോര്‍ജ്ജുകുട്ടി ആകെ മാറി, വിടാതെ പൊലീസ് !

ദൃശ്യം 2
ദൃശ്യം 2 ടീം കൊച്ചിയിലെ ഷൂട്ടിംഗ് പൂർത്തിയാക്കിയശേഷം തൊടുപുഴയിൽ തിരക്കിലാണ്. തൊടുപുഴയിലെ പ്രധാന ലൊക്കേഷനുകളിൽ ഒന്ന് ജോർജുകുട്ടിയുടെ ആ പഴയ വീട് തന്നെയാണ്. ഏഴുവർഷം മുമ്പ് ആദ്യഭാഗം ചിത്രീകരിച്ച വീടു തന്നെയാണ് ഇത്തവണയും. എന്നാൽ ആദ്യ ഭാഗത്തിലെ വീട്ടിൽ  രണ്ടാം ഭാഗം ആകുമ്പോഴേക്കും ചില മാറ്റങ്ങൾ വന്നിട്ടുണ്ട്.
 
ഷീറ്റിട്ടിരുന്ന കാര്‍പോര്‍ച്ച്‌ വാര്‍ത്തു എന്നതാണ് കാഴ്ചയിലെ പ്രധാന മാറ്റം. കൃഷിയിൽ നിന്നും മറ്റും സാമ്പത്തികമായി നേട്ടം ഉണ്ടായതിനാൽ കുറച്ചുകൂടി മെച്ചപ്പെട്ട നിലയിൽ ആയിരിക്കും ജോർജ്ജുകുട്ടിയെ ഇത്തവണ കാണാനാകുക.
 
വഴിത്തല സ്വദേശി മഠത്തിപ്പറമ്പിൽ ജോസഫിന്‍റെ വീടാണ് ഇത്. ദൃശ്യം തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോഴും ഈ വീട്ടിൽ തന്നെയാണ് ഷൂട്ടിംഗ് നടന്നത്. കോവിഡ് പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകളോടെയാണ് ദൃശ്യം 2-ൻറെ  ചിത്രീകരണം പുരോഗമിക്കുന്നത്. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയവരും രണ്ടാംഭാഗത്തിൽ ഉണ്ടാകും.
അടുത്ത ലേഖനം
ആശുപത്രിയില്‍ നിന്ന് സഞ്‌ജയ് ദത്തിന്‍റെ പുതിയ ഫോട്ടോ‍, ആശങ്കയില്‍ ആരാധകര്‍