മമ്മൂട്ടിയുടെ സഹോദരന്‍ പറയുന്നു, മോഹന്‍ലാല്‍ പോസിറ്റീവ് എനര്‍ജിയുടെ ഉറവിടം !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (14:19 IST)
മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിംകുട്ടി മോഹൻലാലിനെ കുറിച്ച് ഒരു വീഡിയോയിൽ പറയുന്ന വാക്കുകൾ ശ്രദ്ധേയമാകുകയാണ്. മോഹൻലാലിൻറെ കൂടെ 'ഭഗവാൻ' എന്ന ചിത്രത്തിൽ ഇബ്രാഹിംകുട്ടി അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മുന്നിൽ നിന്ന് അഭിനയിക്കാൻ ചമ്മൽ ആയിരുന്നു എന്നാണ് ഇബ്രാഹിംകുട്ടി പറയുന്നത്.

നമ്മുടെ അടുത്ത് വന്നിട്ട് പോയാൽ ആ ഒരു പ്രെസൻസ് കുറെ നേരത്തേക്ക് ഫീൽ ചെയ്യും, ഒരുപാട് പോസിറ്റീവ് എനർജി നൽകും’ എന്ന് മമ്മൂട്ടി തന്നോട് പറഞ്ഞിട്ടുണ്ടായിരുന്നുവെന്ന് ഇബ്രാഹിംകുട്ടി ഓര്‍മ്മിക്കുന്നു.

അതേസമയം മോഹൻലാലിൻറെ ദൃശ്യം 2ൻറെ ചിത്രീകരണം പുരോഗമിക്കുകയാണ്. ലൊക്കേഷനിൽ നിന്ന് ജോർജുകുട്ടിയുടെ കുടുംബചിത്രം കഴിഞ്ഞദിവസം മോഹൻലാൽ പങ്കുവെച്ചിരുന്നു. മമ്മൂട്ടിയുടെ ദ പ്രീസ്റ്റിൻറെ ചിത്രീകരണവും പുനരാരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :