ജോര്‍ജ്ജുകുട്ടിയെ കുടുക്കുന്നത് സഹദേവനല്ല, പുതിയ പൊലീസുകാരന്‍ - മുരളി ഗോപി !

കെ ആര്‍ അനൂപ്| Last Updated: വ്യാഴം, 8 ഒക്‌ടോബര്‍ 2020 (13:41 IST)
ആദ്യഭാഗത്തിൽ ചില മാറ്റങ്ങൾ ദൃശ്യം 2-ൻറെ താരനിരയിൽ വരുത്തിയിട്ടുണ്ട്. സായ്‌കുമാറും മുരളി ഗോപിയും ഗണേഷുമെല്ലാം
എത്തുമ്പോൾ എന്തെല്ലാം മാറ്റങ്ങളാണ് ജോർജ് കുട്ടിയ്ക്കും കുടുംബത്തിനും ഇത്തവണ ഉണ്ടാകുക എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. അതേസമയം മുരളി ഗോപി കാക്കി പാൻറ് ധരിച്ചുളള ലൊക്കേഷൻ ചിത്രം പുറത്തുവന്നതോടെ സിനിമാപ്രേമികൾക്ക് ഇടയിൽ ഈ സിനിമയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്.

മുരളിഗോപി ഇത്തവണ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുമെന്നാണ് പറയപ്പെടുന്നത്. ഒപ്പം ഐ ജി ഗീത പ്രഭാകറായി ആശ ശരത്തും ഉണ്ടാകും. പോലീസ് കോൺസ്റ്റബിൾ സഹദേവന്റെ സാമർത്ഥ്യം ഒന്നും കഴിഞ്ഞതവണ ജോർജ്ജുകുട്ടിയുടെ അടുത്ത് വിലപ്പോയില്ലെങ്കിലും ഇത്തവണ കളി മാറുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ചിത്രത്തിൻറെ രണ്ടാം വരവ് ഗംഭീരമാക്കാൻ സായികുമാര്‍ കൂടി എത്തുന്നതിൽ ആരാധകരും ആവേശത്തിലാണ്.

അതേസമയം ലൊക്കേഷനിൽ നിന്നുള്ള ജോർജുകുട്ടിയുടെ കുടുംബചിത്രം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :