എമ്പുരാനിൽ മോഹൻലാലിനൊപ്പം മമ്മൂട്ടി? പൃഥ്വിരാജിന് പറയാനുള്ളത് ഇതാണ് !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (21:31 IST)
മമ്മൂട്ടിക്കൊപ്പമുള്ള മുരളി ഗോപിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്. മൂന്നു മണിക്കൂറോളം മെഗാസ്റ്റാറിനോടൊപ്പം ചെലവഴിച്ചതിൻറെ സന്തോഷമായിരുന്നു മുരളി ഗോപി പങ്കുവെച്ചത്. ഇതോടെ ആരാധകരും ആവേശത്തിലാണ്. എമ്പുരാനിൽ മോഹൻലാലിനൊപ്പം മമ്മൂട്ടി ഉണ്ടാകുമോ എന്നാണ് അവർ ചോദിക്കുന്നത്. പൃഥ്വിരാജ് - മമ്മൂട്ടി- മുരളി ഗോപി കൂട്ടുകെട്ടിൽ പുതിയ ചിത്രം വരുന്നുണ്ടോ എന്നും ആരാധകർ ചോദിക്കുന്നു.

മുരളി ഗോപിയുടെ പോസ്റ്റിന് താഴെ "എന്നാ പിന്നെ" എന്ന് പൃഥ്വിരാജ് കുറിച്ചതും ആരാധകർക്ക് പുതിയ പ്രതീക്ഷ നൽകുകയാണ്. ഒരു പതിറ്റാണ്ടിനുശേഷം മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുമോ എന്ന ചോദ്യമാണ് ഉയർന്നു കേൾക്കുന്നത്. എന്തായാലും ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ കാത്തിരിക്കാം.

അതേസമയം എമ്പുരാൻറെ മുഴുനീള ബ്രീഫ് മുരളി ഗോപി പൃഥ്വിരാജിന് കൈമാറിയത് അടുത്തിടെയായിരുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ 200 കോടി ക്ലബ്ബിൽ കയറിയ ആദ്യമലയാളസിനിമ ആയിരുന്നു. വീണ്ടും മുരളി ഗോപിയും പൃഥ്വിരാജും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :