ജോര്‍ജ്ജുകുട്ടിയും കുടുംബവും വീണ്ടും, ഒരുങ്ങുന്നത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ത്രില്ലര്‍ ? !

ഗേളി ഇമ്മാനുവല്‍| Last Modified തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (15:12 IST)
കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് ചിത്രീകരണം പുരോഗമിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രമാണ് ഇന്ത്യയിലെങ്ങും സിനിമാസ്വാദകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. ജോര്‍ജ്ജുകുട്ടിയും കുടുംബവും വീണ്ടും എത്തുമ്പോള്‍ അത് ദൃശ്യത്തേക്കാള്‍ വലിയ ത്രില്ലര്‍ ചിത്രത്തിന്‍റെ പിറവിയായിരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

അതിനിടെ ‘ജോര്‍ജ്ജുകുട്ടിയുടെയും കുടുംബത്തിന്‍റെയും’ പുതിയ സ്റ്റില്ലുകള്‍ പുറത്തുവന്നു. അത് ട്വിറ്ററില്‍ വലിയ ട്രെന്‍ഡുമായി. മോഹന്‍ലാലിനൊപ്പം മീനയും അന്‍‌സിബ ഹസനും എസ്‌തേര്‍ അനിലും നില്‍ക്കുന്ന ചിത്രമാണ് പ്രേക്ഷകര്‍ക്ക് വലിയ ആവേശമായി മാറിയത്.

സിദ്ദിക്ക്, ആശാ ശരത് എന്നിവരെക്കൂടാതെ ആദ്യഭാഗത്തില്‍ ഇല്ലാതിരുന്ന സായ് കുമാര്‍, മുരളി ഗോപി, ഗണേഷ് കുമാര്‍ തുടങ്ങിയവരും ദൃശ്യം 2ന്‍റെ ഭാഗമാകുന്നുണ്ട്.

ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ദൃശ്യം 2ന്‍റെ പ്രധാന രംഗങ്ങളെല്ലാം ചിത്രീകരിക്കുന്നത് തൊടുപുഴയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :