അനുബന്ധ വാര്‍ത്തകള്‍
- പൃഥ്വിരാജിന്റെ നായികയായി കല്യാണി പ്രിയദര്‍ശന്‍, ബ്രോ ഡാഡി ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്, ചിത്രീകരണം ഹൈദരാബാദില്‍
- ബ്രോ ഡാഡി ഷൂട്ടിംഗ് തുടങ്ങി, ലൊക്കേഷന്‍ ചിത്രവുമായി സുപ്രിയ മേനോന്‍
- ചിത്രത്തിലെ മോഹന്‍ലാലോ? ഹൃദയം ക്യാരക്ടര്‍ പോസ്റ്ററിലെ സാമ്യം കണ്ടെത്തി സോഷ്യല്‍ മീഡിയ
- 'പ്രണവ് എന്ന മനുഷ്യനെ സൃഷ്ടിച്ചതില്‍ മോഹന്‍ലാല്‍ സാറിനും സുചിത്ര മാമിനും നന്ദി'; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി അല്‍ഫോണ്‍സ് പുത്രന്
- ഞാന്‍ വിചാരിച്ചാല്‍ എന്റെ മകന് അഭിനേതാവ് ആകില്ല: മോഹന്‍ലാല്‍
ജൂലൈ 20ന് ബ്രോ ഡാഡി സെറ്റില്‍ മോഹന്‍ലാല്‍ എത്തും, ലൊക്കേഷന്‍ വീഡിയോ കാണാം
ബ്രോ ഡാഡി ചിത്രീകരണം ഇന്ന് രാവിലെയാണ് ആരംഭിച്ചത്.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയുടെ വിവരം സുപ്രിയയാണ് കൈമാറിയത്.ഹൈദരാബാദിലാണ് ഷൂട്ടിങ്ങ് എന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. രാവിലെ ഏഴരയ്ക്ക് ഷൂട്ടിങ് ആരംഭിച്ചു. ജൂലൈ 20 മുതല്‍ മോഹന്‍ലാല്‍ ടീമിനൊപ്പം ചേരും. 52 ദിവസത്തെ ഷൂട്ടിംഗ് ആണ് തെലുങ്കാനയില്‍ നടക്കുക. പൃഥ്വിരാജും കല്യാണി പ്രിയദര്‍ശനും കൂടിയുള്ള കോമ്പിനേഷന്‍ രംഗങ്ങള്‍ ഇന്ന് ചിത്രീകരിച്ചു.
കേരളത്തില്‍ ഷൂട്ടിങ് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ബ്രോ ഡാഡിയുടെ ലൊക്കേഷന്‍ മാറ്റിയത്.
മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരെ കൂടാതെ മീന, കല്യാണി പ്രിയദര്‍ശന്‍, മുരളി ഗോപി, കനിഹ, സൗബിന്‍, ലാലു അലക്‌സ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
നവാഗതരായ ശ്രീജിത്ത് എന്‍, ബിബിന്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു.
മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ പുതിയ ചിത്രം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. 'ട്വെല്‍ത് മാന്‍'എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണവും കേരളത്തിന്റെ പുറത്തായിരിക്കും എന്നാണ് വിവരം.