ചിത്രത്തിലെ മോഹന്‍ലാലോ? ഹൃദയം ക്യാരക്ടര്‍ പോസ്റ്ററിലെ സാമ്യം കണ്ടെത്തി സോഷ്യല്‍ മീഡിയ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ജൂലൈ 2021 (17:13 IST)

പ്രണവ് മോഹന്‍ലാലിന്റെ 31-ാം പിറന്നാളാണ് ഇന്ന്. തങ്ങളുടെ അപ്പുവിന്

സുഹൃത്തുക്കളും ആരാധകരും രാവിലെ മുതലേ ആശംസകള്‍ നേര്‍ന്നു. ഇത്തവണത്തെ ജന്മദിനത്തിന് സ്‌പെഷ്യലായി മരക്കാര്‍ ടീമും വിനീത് ശ്രീനിവാസന്റെ ഹൃദയത്തിലെ അണിയറപ്രവര്‍ത്തകരും സ്‌പെഷ്യല്‍ പോസ്റ്ററുകള്‍ പുറത്തിറക്കിയിരുന്നു. ഹൃദയത്തിലെ പ്രണവിന്റെ ക്യാരക്ടര്‍ പോസ്റ്ററും അച്ഛന്‍ മോഹന്‍ലാലിന്റെ ചിത്രം എന്ന സിനിമയിലെ ഒരു ഫോട്ടോയുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഹൃദയത്തിലെ പ്രണവിന്റെ ക്യാരക്ടര്‍ പോസ്റ്ററും അച്ഛന്‍ മോഹന്‍ലാലിന്റെ ചിത്രം എന്ന സിനിമയിലെ ഫോട്ടോയും ചേര്‍ത്തുവെച്ചുള്ള ചിത്രം നടന്‍ അജു വര്‍ഗീസും പങ്കുവെച്ചു.മോഹന്‍ലാലിന്റെ തന്നെ ഒന്നാമന്‍ എന്ന ചിത്രത്തില്‍ തുടങ്ങി മരക്കാര്‍ വരെ എത്തി നില്‍ക്കുകയാണ് പ്രണവിന്റെ അഭിനയജീവിതം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :