ബ്രോ ഡാഡി ഷൂട്ടിംഗ് തുടങ്ങി, ലൊക്കേഷന്‍ ചിത്രവുമായി സുപ്രിയ മേനോന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 15 ജൂലൈ 2021 (11:18 IST)

ബ്രോ ഡാഡി ഷൂട്ടിംഗ് തുടങ്ങി.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയുടെ വിവരം സുപ്രിയയാണ് കൈമാറിയത്.മോണിറ്ററിന് മുന്നിലിരിക്കുന്ന പൃഥ്വിരാജിന്റെ ഫോട്ടോയും അവര്‍ പങ്കുവച്ചു. കേരളത്തില്‍ ഷൂട്ടിങ് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ബ്രോ ഡാഡിയുടെ ലൊക്കേഷന്‍ തെലങ്കാനയിലേക്ക് മാറ്റിയിരുന്നു.A post shared by Supriya Menon Prithviraj (@supriyamenonprithviraj)


മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരെ കൂടാതെ മീന, കല്യാണി പ്രിയദര്‍ശന്‍, മുരളി ഗോപി, കനിഹ, സൗബിന്‍, ലാലു അലക്‌സ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.നവാഗതരായ ശ്രീജിത്ത് എന്‍, ബിബിന്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :