അനുബന്ധ വാര്‍ത്തകള്‍
- 'മരക്കാര്‍' മോഹന്‍ലാലിനും എനിക്കും ഒരു സ്വപ്ന സാക്ഷാത്കാരം പോലെ: പ്രിയദര്ശന്
- മോഹന്‍ലാലിന്റെ വീട്ടിലെ അതിഥിയായി ജയസൂര്യ, ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു
- 'എമ്പുരാന്'നുളള കാത്തിരിപ്പ് അവസാനിക്കുന്നു, ചിത്രത്തെ കുറിച്ചൊരു അപ്ഡേറ്റ് നല്കി മുരളി ഗോപി
- മോഹന്‍ലാലിനൊപ്പം സന്തോഷ് ശിവന്, 'ബറോസ്' ഒരുങ്ങുന്നു
- 'ബാറോസ്'ലെ മോഹന്‍ലാല്‍, പുതിയ ചിത്രം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍ !
'ബാറോസ്' ചിത്രീകരണം രണ്ടാം ദിവസത്തിലേക്ക്, സംവിധായകനായി മോഹന്‍ലാല്‍
'ബാറോസ്' ചിത്രീകരണം രണ്ടാം ദിവസത്തിലേക്ക്. മോഹന്‍ലാല്‍ നായകനും സംവിധായകനുമാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞദിവസം ഫോര്‍ട്ട് കൊച്ചിയില്‍ ആരംഭിച്ചു. നവോദയ സ്റ്റുഡിയോയില്‍ വെച്ചായിരുന്നു പൂജ ചടങ്ങുകള്‍ നടന്നത്. മമ്മൂട്ടി അടക്കമുള്ള പ്രമുഖര്‍ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. ഗോവയാണ് സിനിമയുടെ മറ്റൊരു പ്രധാന ലൊക്കേഷന്‍. കേരളത്തിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമേ ഗോവയിലേക്ക് മാറുകയുള്ളൂ എന്നാണ് വിവരം.
പൃഥ്വിരാജ്, പ്രതാപ് പോത്തന്‍ പാസ് വേഗ, ഷൈല മക്കഫേ, റാഫേല്‍ അമര്‍ഗോ, സീസര്‍ ലോറന്‍ന്റേ, പത്മാവതി റാവു, പെഡ്രോ ഹിഗരെദോ, ജയചന്ദ്രന്‍ പാലാഴി തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. 'ബാറോസ്' എന്ന ഭൂതത്തിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.