'നായാട്ട്'ന് ഇറങ്ങി ജോജുവും നിമിഷയും ചാക്കോച്ചനും, ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 1 ഏപ്രില്‍ 2021 (11:08 IST)

'നായാട്ട്' റിലീസിന് ഒരുങ്ങുകയാണ്. ജോജുജോര്‍ജ്, നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ എട്ടിന് തീയേറ്ററുകളിലെത്തും. സിനിമയുടെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായി. യു എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.

മൂവരും പോലീസ് ഉദ്യോഗസ്ഥര്‍ കൂടിയാണ്.ചിത്രമൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആകാനാണ് സാധ്യത. ഷാഹി കബീറിന്റെതാണ് രചന. ഛായാഗ്രഹണം ഷൈജു ഖാലിദും എഡിറ്റിംഗ് മഹേഷ് നാരായണനും നിര്‍വഹിക്കുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയാണ് സംഗീതമൊരുക്കുന്നത്. സംവിധായകന്‍ രഞ്ജിത്തിന്റെയും ശശികുമാറിന്റെയൂം ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയിന്‍ പിക്‌ചേഴ്‌സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :