1. വിനോദം
  2. സിനിമ
  3. മുഖാമുഖം
  4. It was like a dream come true for me and Mohanlal:Priyadarshan

'മരക്കാര്‍' മോഹന്‍ലാലിനും എനിക്കും ഒരു സ്വപ്ന സാക്ഷാത്കാരം പോലെ: പ്രിയദര്‍ശന്‍

പ്രിയദര്‍ശന്‍
'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ബിഗ് സ്‌ക്രീനില്‍ കാണുന്ന കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. മെയ് 13ന് റിലീസ് പ്രഖ്യാപിച്ച ചിത്രം ഇനി പ്രേക്ഷകരിലേക്ക് എത്താന്‍ ആഴ്ചകള്‍ മാത്രം. ഇപ്പോഴിതാ 'മരക്കാര്‍'നെ കുറിച്ച് പറയുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.
 
'മരക്കാര്‍ എന്റെ ഉള്ളിലെത്തി ആദ്യ ദിവസത്തിനുശേഷം ഷൂട്ടിംഗ് ആരംഭിക്കാന്‍ മൂന്ന് വര്‍ഷമെടുത്തു. എനിക്കും മോഹന്‍ലാലിനും ഒരു സ്വപ്ന സാക്ഷാത്കാരം പോലെയായിരുന്നു അത്. ഞാന്‍ ശരിക്കും സന്തോഷവാനാണ്, ഇത് എന്റെ സിനിമയായി കാണരുത്, ഇത് ഞങ്ങളുടെ സിനിമയാണ്. ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ നിരവധി ആളുകള്‍ വലിയ പങ്കുവഹിച്ചു'-പ്രിയദര്‍ശന്‍ പറഞ്ഞു.
 
സിനിമയ്ക്കപ്പുറം ഉറ്റ സുഹൃത്തുക്കള്‍ കൂടിയായ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ മരക്കാര്‍ ഇരുവരുടെയും കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകള്‍ പിറന്നിട്ടുണ്ട്. മികച്ച ചിത്രത്തിനുള്ള ദേശിയ അവാര്‍ഡ് സ്വന്തമാക്കിയതിന് പുറമെ സ്‌പെഷ്യല്‍ ഇഫക്ട് വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിലും മരക്കാര്‍ അറബിക്കടലിന്റെ സിംഹം പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.
അടുത്ത ലേഖനം
പുതിയ പദ്ധതികളൊരുക്കി കുഞ്ചാക്കോ ബോബന്‍,'നിഴല്‍' റിലീസിനൊരുങ്ങുന്നു !