അനുബന്ധ വാര്‍ത്തകള്‍
- 'സഹോദരനെ പോലെ കൂളായിരിക്കട്ടെ', മാളവികയ്ക്ക് പിറന്നാള്‍ ആശംസകളുമായി ജയറാമും കാളിദാസും
- മികച്ച പ്രകടനം പുറത്തെടുത്ത് പാര്‍വതി തിരുവോത്ത്, 'വര്‍ത്തമാനം' പ്രദര്‍ശനം തുടരുന്നു
- ഫീല്‍ ഗുഡ് മൂവിയുമായി നൈല ഉഷയും ഷറഫുദ്ദീനും, 'പ്രിയന് ഓട്ടത്തിലാണ്' തുടങ്ങി !
- ശക്തമായ വേഷങ്ങളില്‍ പാര്‍വതി,സംയുക്ത,ദര്‍ശന, 'ആണും പെണ്ണും' റിലീസിനൊരുങ്ങുന്നു
- 'പുഴു'വില്‍ ഇതുവരെ ചെയ്യാത്ത മമ്മൂട്ടി കഥാപാത്രം, പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് പാര്‍വതി
'ആര്‍ക്കറിയാം' ഭാവത്തില്‍ ബിജു മേനോനും ഷറഫുദ്ദീനും, ചിത്രം ഏപ്രില്‍ മൂന്നിന് തിയേറ്ററുകളിലേക്ക് !
ബിജു മേനോന്‍, പാര്‍വതി, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ എത്തുന്ന പുതിയ ചിത്രമാണ് ആര്‍ക്കറിയാം. ഏപ്രില്‍ മൂന്നിന് തിയേറ്ററുകളിലേക്ക് എത്തുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ 'ആര്‍ക്കറിയാം' എന്ന ഭാവത്തിലുള്ള ബിജു മേനോനെയും ഷറഫുദ്ദീനെയുമാണ് ചിത്രത്തില്‍ കാണാനാകുന്നത്.
72 വയസ്സുകാരനായായ വിരമിച്ച കണക്ക് അധ്യാപകനായാണ് ബിജു മേനോന്‍ എത്തുന്നത്. പാര്‍വതി-ഷറഫുദ്ദീന്‍ ദമ്പതിമാരായി വേഷമിടുന്നു.കോട്ടയം ഭാഷ ശൈലിയിലായിരുന്നു പാര്‍വതി ഈ ചിത്രത്തില്‍ സംസാരിക്കുന്നത്.സാനു ജോണ്‍ വര്‍ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജേഷ് രവിയും അരുണ്‍ ജനാര്‍ദ്ദനനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.