'ദി പ്രീസ്റ്റ്' മൂന്നാം വാരത്തിലേക്ക്, മമ്മൂട്ടിയുടെ 'വണ്‍' നാളെ മുതല്‍ തിയേറ്ററുകളില്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 25 മാര്‍ച്ച് 2021 (12:46 IST)

മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' ന് വന്‍ വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. മാര്‍ച്ച് 11 ന് റിലീസ് ചെയ്ത ചിത്രം മൂന്നാം വാരത്തിലേക്ക് കടക്കുകയാണ്. 'ഇതൊരു പോരാട്ടമായിരുന്നു. മലയാള സിനിമയുടെ തിരിച്ചുവരവിനായി, നിലനില്‍പ്പിനായി'- എന്നെഴുതിയ പോസ്റ്റര്‍ മമ്മൂട്ടിയും നിര്‍മ്മാതാവ് ആന്റോ ജോസഫും പങ്കുവെച്ചു.


മമ്മൂട്ടിയുടെ 'വണ്‍' റിലീസിന് ഒരുങ്ങുകയാണ്. മാര്‍ച്ച് 26 ന് സിനിമ പ്രദര്‍ശനത്തിനെത്തും. മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങള്‍ ഒരേസമയം ബിഗ് സ്‌ക്രീനില്‍ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്. വൈദി സോമസുന്ദരം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപിസുന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :