ഫീല്‍ ഗുഡ് മൂവിയുമായി നൈല ഉഷയും ഷറഫുദ്ദീനും, 'പ്രിയന്‍ ഓട്ടത്തിലാണ്' തുടങ്ങി !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 15 മാര്‍ച്ച് 2021 (17:00 IST)

നൈല ഉഷയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പ്രിയന്‍ ഓട്ടത്തിലാണ്'. സിനിമയുടെ ഷൂട്ടിംഗ് ഇതിനകം ആരംഭിച്ചു.കൊച്ചിയാണ് പ്രധാന ലൊക്കേഷന്‍. ഇങ്ങനെയും നാട്ടില്‍ ആളുകള്‍ ഉണ്ടല്ലോ എന്ന് തോന്നിപ്പിക്കുന്ന ഫീല്‍ ഗുഡ് മൂവി ആയിരിക്കുമെന്നും സിനിമയുടെ അവസാന ഭാഗത്തിന്റെ കഥ കേള്‍ക്കുന്ന സമയത്ത് തനിക്ക് സങ്കടം വന്നു എന്നും നടി പറഞ്ഞു. സിനിമ കണ്ട് തീയേറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ മനസ്സ് നിറയ്ക്കുമെന്നും നടി കൂട്ടിച്ചേര്‍ത്തു. സിനിമയുടെ ടൈറ്റില്‍ തന്നെ കഥ എന്താണെന്ന സൂചന തരുന്നുണ്ടെന്ന് തിരക്കഥാകൃത്തുക്കളായ അഭയകുമാര്‍ കെ-അനില്‍ കുര്യന്‍ ടീം പറഞ്ഞു.

'C/O സൈറ ബാനു' എന്ന സിനിമ ഒരുക്കിയ ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ദാസ്, ബിജു സോപാനം, ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്‍, അശോകന്‍, സ്ഫടികം ജോര്‍ജ്, ഉമ കെ പി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പി എം ഉണ്ണികൃഷ്ണന്‍ ഛായാഗ്രഹണവും ജോയല്‍ കവി എഡിറ്റിംഗും നിര്‍വഹിക്കുന്നു ഒന്നു.ലിജിന്‍ സംഗീതമൊരുക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :