അനുബന്ധ വാര്‍ത്തകള്‍
- കെജിഎഫ് 2ന് ശേഷം യഷിന്റെ 'ടോക്‌സിക്', സിനിമയൊരുക്കാന്‍ ഗീതു മോഹന്‍ദാസ്
- 'കോലിയുമായി ഭ്രാന്തമായ പ്രണയത്തില്‍'; സ്വരം കടുപ്പിച്ച് മൃണാള്‍
- 'തനിക്കെന്നെ കല്യാണം കഴിക്കാമോ' നസ്രിയയുടെ ചോദ്യം കേട്ട് ഫഹദ് ആദ്യം ഞെട്ടി !
- Fahadh Faasil: നെപ്പോട്ടിക് കിഡില്‍ നിന്ന് മലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ താരത്തിലേക്ക്; അരങ്ങേറ്റം 'പൊളിഞ്ഞപ്പോള്‍' സിനിമ പഠിക്കാന്‍ പോയ ഫഹദ്
- 'ജയറാമിന്റെ മകളുടെ കല്യാണത്തിന് വന്നില്ല';ജയറാം-രാജസേനന് പിണക്കം ഇനിയും മാറിയില്ലേ ?
ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യാഷ് നായകനാകുന്ന ടോക്‌സിക്കിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
Toxic
ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യാഷ് നായകനാകുന്ന ടോക്‌സിക്കിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രീകരണം ബാംഗ്ലൂരിലാണ് ആരംഭിച്ചത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ടോക്‌സിക് നിര്‍മ്മിക്കുന്നത് കെവിഎം പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ്. യാഷിന്റെ 19മത്തെ സിനിമയാണ് ടോക്‌സിക്.
കെജിഎഫ് തീയേറ്ററുകളില്‍ എത്തിയിട്ട് 844 ദിനങ്ങള്‍ പിന്നിടുമ്പോഴാണ് ടോക്‌സിന്റെ ചിത്രീകരണം ആരംഭിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തില്‍ യാഷിനൊപ്പം മറ്റാരൊക്കെയാണുള്ളതെന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വന്നിട്ടില്ല.