അനുബന്ധ വാര്‍ത്തകള്‍
- കെ.ജി.എഫ് താരം യാഷും ഗീതു മോഹന്‍ദാസും ഒന്നിക്കുന്ന ചിത്രം; 'ടോക്സിക്' ഷൂട്ടിങ് ആരംഭിച്ചു
- 16 വർഷത്തിന് ശേഷം രഞ്ജി പണിക്കർ വീണ്ടും സംവിധായകനാകുന്നു, നായകനായി ഫഹദ്
- ഗ്ലാമറസായി കനിഹ
- ശരിക്കും പ്രണയത്തിലോ? നാഗചൈതന്യയും ശോഭിതയുടെയും വിവാഹനിശ്ചയം ഇന്നെന്ന് തെലുങ്ക് മാധ്യമങ്ങൾ
- 5 വർഷത്തെ കുടുംബവിളക്ക് യാത്ര അവസാനിക്കുന്നു, സങ്കടത്തോടെ നൂബിൻ ജോണി
ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന കളര്‍ഫുള്‍ എന്റര്ടെയ്നര് നാളെ മുതല്‍
ആസിഫിന്റേയും സുരാജിന്റേയും വ്യത്യസ്തമായ ലുക്കുകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്
Adios Amigo film
ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന 'അഡിയോസ് അമിഗോ' നാളെ മുതല്‍ തിയറ്ററുകളില്‍. ഓഗസ്റ്റ് രണ്ടിനു വേള്‍ഡ് വൈഡായി റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയുടെ റിലീസ് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് ഒന്‍പതിലേക്ക് മാറ്റിയത്. ബുക്ക് മൈ ഷോ അടക്കമുള്ള ആപ്പുകളിലൂടെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്.
തങ്കത്തിന്റെ തിരക്കഥയില്‍ നഹാസ് നാസര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു കളര്‍ഫുള്‍ എന്റര്ടെയ്നര് ആയിരിക്കുമെന്നാണ് അപ്ഡേറ്റുകളില് നിന്ന് വ്യക്തമാകുന്നത്. ആഷിഖ് ഉസ്മാനാണ് നിര്‍മാണം. ഗോപി സുന്ദറും ജേക്സ് ബിജോയും ചേര്‍ന്നാണ് പാട്ടുകള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്.
ആസിഫിന്റേയും സുരാജിന്റേയും വ്യത്യസ്തമായ ലുക്കുകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 'ഗുഡ് ബൈ ഫ്രണ്ട്' എന്നാണ് സ്പാനിഷ് വാക്കായ അഡിയോസ് അമിഗോയുടെ അര്‍ത്ഥം.