അനുബന്ധ വാര്‍ത്തകള്‍
- സാരിയില്‍ മനോഹരിയായി നവ്യ നായര്‍, ചിത്രങ്ങള്‍ കാണാം
- മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു, മള്‍ട്ടി സ്റ്റാര്‍ വെബ്ബ് സീരീസ് അണിയറയില്‍ ഒരുങ്ങുന്നു, പ്രതീക്ഷയോടെ ആരാധകര്‍
- മകന്റെ മൂന്നാം പിറന്നാള്‍ ആഘോഷം, വീഡിയോയുമായി നടി പാര്‍വതി കൃഷ്ണ
- ഗുരുദക്ഷിണയായി ഒപ്പം കിടക്കണമെന്ന് ആവശ്യപ്പെട്ടു; സിനിമ മേഖലയില്‍ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി കസ്തൂരി
- ദുല്‍ഖറിനൊപ്പമുള്ള ആളെ മനസ്സിലായോ ? സഹോദരി സുറുമി പകര്‍ത്തിയ കാന്‍ഡിഡ് ചിത്രം!
കെജിഎഫ് 2ന് ശേഷം യഷിന്റെ 'ടോക്‌സിക്', സിനിമയൊരുക്കാന്‍ ഗീതു മോഹന്‍ദാസ്
കെജിഎഫ് 2ന് ശേഷം യഷ് നായകനായി എത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. സംവിധായിക ഗീതു മോഹന്‍ദാസ് ആണ് പുതിയ ചിത്രം ഒരുക്കുന്നത്. നടന്റെ പത്തൊന്‍പതാം സിനിമയ്ക്ക് ടോക്‌സിക് എന്നാണ് പേരിട്ടിരിക്കുന്നത്. എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ് എന്നാണ് ടാഗ്ലൈന്‍.
നിവിന്‍ പോളിയുടെ മൂത്തോന്‍ എന്ന ചിത്രത്തിനു ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.സായി പല്ലവി നായികയായി എത്തും എന്നാണ് വിവരം. നടിയുടെ കന്നഡയിലെ അരങ്ങേറ്റം കൂടിയാകും ഇത്.
കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രം 2025 ഏപ്രില്‍ 10 ന് റിലീസ് ചെയ്യും.