അനുബന്ധ വാര്‍ത്തകള്‍
- സഹിയ്ക്കാന്‍ നമ്മളെ പഠിപ്പിയ്ക്കുന്നത് ഒന്നേയുള്ളൂ.., കുറിപ്പുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്
- ഓരോരോ തടസ്സങ്ങള്‍,അവസാന ശ്വാസം നിലക്കുവോളം ഓര്‍ക്കും,'വെയില്‍' റിലീസിനെക്കുറിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജ്
- വീണ്ടും റിലീസ് മാറ്റി 'വെയില്‍',സിനിമാപ്രേമികളുടെ ആരോഗ്യം കണക്കിലെടുത്ത് നിര്‍മാതാക്കളുടെ പുതിയ തീരുമാനം
- ഷെയ്ന്‍ നിഗത്തിന് വേണ്ടി മമ്മൂട്ടി,റിപ്പബ്ലിക് ദിനത്തില്‍ കിടിലന്‍ അപ്ഡേറ്റ്
- 'ഏറെ ബുദ്ധിമുട്ട് നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു അത് '; വിവാദങ്ങളില്‍ നിന്ന് പഠിച്ച പാഠം,ഷെയ്ന്‍ നിഗം പറയുന്നു
പ്രണയത്തിന്റെയും, പ്രതികാരത്തിന്റെയും 'വെയില്‍', റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം
ഷെയ്ന്‍ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വെയില്‍. പലതവണ റിലീസ് മാറ്റിവെച്ച് സിനിമ ഒടുവില്‍ പ്രേക്ഷകരിലേക്ക്. ഈ മാസം 25ന് പ്രദര്‍ശനത്തിനെത്താനിരിക്കുന്ന സിനിമയെക്കുറിച്ചൊരു സൂചന നല്‍കി നിര്‍മ്മാതാവ് ജോബി ജോര്‍ജ്.
'പ്രണയത്തിന്റെയും, പ്രതികാരത്തിന്റെയും വെയില്‍....കൂടെ വേണം നമ്മുടെ വെയില്‍ 25 ന് പൂപോലെ നിര്‍മ്മലമായൊരു ദിനം നേരുന്നു എല്ലാവര്‍ക്കും'- ജോബി ജോര്‍ജ് കുറിച്ചു.
ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതനായ ശരത്ത് ആണ് നിര്‍വഹിച്ചിരിക്കുന്നത്.ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ച ചിത്രത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റ് നിര്‍വഹിക്കുന്നത്.