ഷെയ്ന്‍ നിഗത്തിന് വേണ്ടി മമ്മൂട്ടി,റിപ്പബ്ലിക് ദിനത്തില്‍ കിടിലന്‍ അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 24 ജനുവരി 2022 (16:59 IST)

ഷെയ്ന്‍ നിഗത്തിന്റെ ഏറെ നാളുകളായി റിലീസ് മുടങ്ങിക്കിടന്ന ചിത്രം 'വെയില്‍' ഒടുവില്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്. സിനിമയുടെ ട്രെയിലര്‍ മമ്മൂട്ടി പുറത്തിറക്കും. റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് രാവിലെ 10 മണിക്ക് ട്രെയിലര്‍ റിലീസ് ചെയ്യും എന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
നവാഗതനായ ശരത് മേനോന്‍ ചിത്രം സംവിധാനം ചെയ്യുന്നു ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്നു.
നടന്‍ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റ് നിര്‍വഹിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :