മോഹന്‍ലാലിനൊപ്പമുള്ള നെടുമുടി വേണുവിന്റെ അവസാനത്തെ ചിത്രങ്ങളിലൊന്നായി 'ആറാട്ട്'

കെ ആര്‍ അനൂപ്| Last Updated: ബുധന്‍, 9 ഫെബ്രുവരി 2022 (09:12 IST)

ഇക്കഴിഞ്ഞ നവംബറിലായിരുന്നു നെടുമുടി വേണു നമ്മളെയെല്ലാം വിട്ടുപോയത്. അദ്ദേഹം അഭിനയിച്ച ഒരുപിടി ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പവും സിനിമകളുണ്ട്.

മരക്കാറിന് ശേഷം മോഹന്‍ലാലിനൊപ്പം നെടുമുടി അഭിനയിച്ച ചിത്രമാണ് ആറാട്ട്.ലാലിനൊപ്പമുളള നടന്റെ അവസാന ചിത്രങ്ങളിലൊന്ന് വേണമെങ്കില്‍ പറയാം. ഫെബ്രുവരി 18 ന് സിനിമ തീയറ്ററുകളില്‍ എത്തും.

അദ്ദേഹം ഒടുവിലായി അഭിനയിച്ചത് മമ്മൂട്ടിയുടെ പുഴുവില്‍. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അയല്‍ക്കാരനായി വേണു വേഷമിട്ടു. വര്‍ഷങ്ങള്‍ക്കുശേഷം മമ്മൂട്ടിയും സംവിധായകന്‍ അമല്‍ നീരദും ഒന്നിച്ച ഭീഷ്മപര്‍വത്തിലും നെടുമുടി വേണു ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചു.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന 'ജാക്ക് ആന്‍ഡ് ജില്‍' വൈകാതെ തന്നെ തീയേറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. മഞ്ജുവാര്യര്‍, കാളിദാസ് ജയറാം,സൗബിന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നെടുമുടിവേണുവും ഉണ്ട്.രമേശ് പിഷാരടി, ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :