അനുബന്ധ വാര്‍ത്തകള്‍
- ഓരോരോ തടസ്സങ്ങള്‍,അവസാന ശ്വാസം നിലക്കുവോളം ഓര്‍ക്കും,'വെയില്‍' റിലീസിനെക്കുറിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജ്
- വീണ്ടും റിലീസ് മാറ്റി 'വെയില്‍',സിനിമാപ്രേമികളുടെ ആരോഗ്യം കണക്കിലെടുത്ത് നിര്‍മാതാക്കളുടെ പുതിയ തീരുമാനം
- ഷെയ്ന് നിഗത്തിന് വേണ്ടി മമ്മൂട്ടി,റിപ്പബ്ലിക് ദിനത്തില്‍ കിടിലന്‍ അപ്ഡേറ്റ്
- 'ഏറെ ബുദ്ധിമുട്ട് നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു അത് '; വിവാദങ്ങളില്‍ നിന്ന് പഠിച്ച പാഠം,ഷെയ്ന് നിഗം പറയുന്നു
- ഷെയ്ന് നിഗത്തിന്റെ 'വെയില്‍' തിയറ്ററില്‍ കാണാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമോ ?
സഹിയ്ക്കാന്‍ നമ്മളെ പഠിപ്പിയ്ക്കുന്നത് ഒന്നേയുള്ളൂ.., കുറിപ്പുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്
വെയില്‍ പുതിയ റിലീസ് തീയതി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 25ന് പ്രദര്‍ശന തീയതി പ്രഖ്യാപിച്ച സിനിമയെക്കുറിച്ച് ഒരു സൂചന നല്‍കി നിര്‍മ്മാതാവ് ജോബി ജോര്‍ജ്.
'സഹിയ്ക്കാന്‍ പറ്റില്ലെന്ന് നമ്മള്‍ കരുതുന്നതെന്തും സഹിയ്ക്കാന്‍ നമ്മളെ പഠിപ്പിയ്ക്കുന്നത് ഒന്നേയുള്ളൂ.., നമ്മുടെ സാഹചര്യം .....
വെയില്‍ പതിയെ വരികയാണ്........ നമ്മളിലേയ്ക്ക്.....ഫെബ്രുവരി 25 ന് ഉദയം'- ജോബി ജോര്‍ജ് കുറിച്ചു.
നവാഗതനായ ശരത് മേനോന്‍ ചിത്രം സംവിധാനം ചെയ്യുന്നു ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്നു.
നടന്‍ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റ് നിര്‍വഹിക്കുന്നത്.