'ഏറെ ബുദ്ധിമുട്ട് നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു അത് '; വിവാദങ്ങളില്‍ നിന്ന് പഠിച്ച പാഠം,ഷെയ്ന്‍ നിഗം പറയുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 24 ജനുവരി 2022 (09:02 IST)

ഭൂതകാലം എന്ന ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു ഷെയ്ന്‍ നിഗം കാഴ്ചവച്ചത്. സിനിമയ്ക്കും നല്ല അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വെയിലിന്റെ റിലീസിനായി കാത്തിരിക്കുകയാണ് താരം. നേരത്തെ പ്രഖ്യാപിച്ച തീയതിയില്‍ മാറ്റമില്ലെങ്കില്‍ ജനുവരി 28 ന് സിനിമ തീയറ്ററുകളില്‍ എത്തും. സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ കുറിച്ച് ഇപ്പോഴും ചോദ്യങ്ങളുയരുന്നുണ്ട്.

വിവാദങ്ങളില്‍ നിന്ന് എന്തെങ്കിലും പഠിച്ചോ എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിനിടെ നടന്‍ മറുപടി പറയുകയുണ്ടായി.അത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ട് നിറഞ്ഞ ഒരു കാലഘട്ടമായിരുന്നെന്ന് മാത്രം ഇപ്പോള്‍ പറയാം എന്ന് ഷെയ്ന്‍ പറയുന്നു.

'പക്ഷെ അതേ കുറിച്ച് എനിക്ക് വലിയ നിരാശയോ നഷ്ടബോധമോ ഇല്ല. കാരണം ഈ സിനിമാ മേഖല എങ്ങനെയാണ് നിലനില്‍ക്കുന്നതെന്നും പ്രവര്‍ത്തിക്കുന്നതെന്നും വളരെ അടുത്ത് നിന്ന് എനിക്ക് മനസിലാക്കാനായി. അങ്ങനെ നോക്കുമ്പോള്‍ ആ അനുഭവത്തെ കുറിച്ച് എനിക്ക് സന്തോഷമേയുള്ളു'- ഷെയ്ന്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :