കെ ആര് അനൂപ്|
Last Modified ശനി, 5 ഫെബ്രുവരി 2022 (16:29 IST)
വെയില് റിലീസിനെ കുറിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ്.എന്റെ അവസാന ശ്വാസം നിലക്കുവോളം ഞാന്‍ ഓര്‍ത്തുകൊണ്ട് ജീവിക്കാന്‍ പോകുന്ന
സിനിമ ആയിരിക്കും വെയില്... ഓരോരോ തടസ്സങ്ങള്‍... ഓരോ പ്രാവശ്യം റിലീസ് പ്ലാന്‍ചെയ്യുമ്പോള്‍.... ഞാന്‍ പോലും അറിയാത്ത പ്രേശ്നങ്ങള്‍ എന്തോ മനസ്സിലാകുന്നില്ല എന്താണി ഇങ്ങനെ ജോബി ചോദിക്കുന്നു.
ജോബി ജോര്‍ജിന്റെ വാക്കുകള്‍
'2004 മുതല്‍ വളരെ സീരിയസ് ആയി സിനിമയും ആയി അടുത്ത് നില്ക്കുന്ന ഒരു സാധാരണക്കാരനാണ് ഞാന്‍... എന്തോ ദൈവം ഓരോ വര്‍ഷം കഴിയും തോറും വീഴ്ത്തിയിട്ടില്ല... വളര്‍ത്തിയിട്ടേ ഉള്ളു എന്നാല്‍... എന്റെ അവസാന ശ്വാസം നിലക്കുവോളം ഞാന്‍ ഓര്‍ത്തുകൊണ്ട് ജീവിക്കാന്‍ പോകുന്ന സിനിമ ആയിരിക്കും വെയില്... ഓരോരോ തടസ്സങ്ങള്‍... ഓരോ പ്രാവശ്യം റിലീസ് പ്ലാന്‍ചെയ്യുമ്പോള്‍.... ഞാന്‍ പോലും അറിയാത്ത പ്രേശ്നങ്ങള്‍ എന്തോ മനസ്സിലാകുന്നില്ല എന്താണി ങ്ങനെ.. എന്തുമാകട്ടെ നമ്മള് വീണ്ടും തയ്യാറെടുക്കുകയാണ് വെയില് റിലീസ് ചെയ്യാന്‍....25 feb അതാണ് നമ്മുടെ ദിവസം കൂടെ വേണം'-ജോബി ജോര്‍ജ് കുറിച്ചു.