അനുബന്ധ വാര്‍ത്തകള്‍
- Antony Varghese: 'ചീത്ത വിളിച്ചവര്‍ക്കും കളിയാക്കിയവര്‍ക്കുമുള്ള മറുപടി ഇതാണ്'; ആന്റണി വര്‍ഗീസിന്റെ ഭാര്യയുടെ കുറിപ്പ്
- ദിലീപിന്റെ 'പാസഞ്ചര്‍' വന്നു പോയി 14 വര്‍ഷം ! സംവിധായകനായി അത്രയും തന്നെ കാലം, ആദ്യ സിനിമയുടെ ഓര്‍മ്മകളില്‍ രഞ്ജിത്ത് ശങ്കര്‍
- മഹാഭാരതം 10 ഭാഗങ്ങളുള്ള സിനിമയാക്കും, സ്വപ്നപദ്ധതി വെളിപ്പെടുത്തി രാജമൗലി
- വിജയ് സേതുപതി വീണ്ടും മലയാള സിനിമയിലേക്ക് ?
- ജൂഡ് ആന്റണി അസഭ്യം പറഞ്ഞു, ആ സിനിമയ്ക്ക് സംഭവിച്ചത് എന്ത് ? ആന്റണി വര്‍ഗീസ് പറയുന്നു
ഈ പയ്യന്‍ നിസ്സാരക്കാരനല്ല ! ഇത് ഇവന്റെ പുത്തന്‍ ലുക്ക്, ഈ സിനിമ താരത്തെ മനസ്സിലായോ?
മമ്മൂട്ടിയുടെ 'പുഴു' കണ്ടവര്‍ സിനിമയിലെ കിച്ചു കഥാപാത്രത്തെ അവതരിപ്പിച്ച കുട്ടി വസുദേവ് സജീഷിനെ മറന്നു കാണില്ല. സിനിമയുടെ വിജയത്തിന് പിന്നാലെ കുട്ടി ഒരു താരമായി തന്നെ മാറി.
ഭാസ്‌കര്‍ ദ റാസ്‌കല്‍ കണ്ടപ്പോള്‍ അവന്റെ ഉള്ളില്‍ ഒരു ആഗ്രഹം ഉണ്ടായിരുന്നു,മമ്മൂക്കയുടെ കൂടെ ഒന്ന് അഭിനയിക്കണം. അത് പുഴു എന്ന ചിത്രത്തിലൂടെ സാധ്യമായി. ഇപ്പോഴിതാ വീണ്ടും മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ് വസുദേവിന്.
എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.വസുദേവ് ഈ ചിത്രത്തില്‍ ആകും അഭിനയിക്കുന്നത്.
എബി എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ ബാല്യകാലം അവതരിപ്പിച്ചതും വാസുദേവ് ആയിരുന്നു. വിജയ് സൂപ്പറും പൗര്‍ണമിയും, ഗൗതമന്റെ രഥം, സുല്ല്, കള്ളനോട്ടം, മാലിക് തുടങ്ങിയ ചിത്രങ്ങള്‍ കുട്ടി താരത്തെ തേടിയെത്തി.
സുല്ല്, കള്ളനോട്ടം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു.