ദിലീപിന്റെ 'പാസഞ്ചര്‍' വന്നു പോയി 14 വര്‍ഷം ! സംവിധായകനായി അത്രയും തന്നെ കാലം, ആദ്യ സിനിമയുടെ ഓര്‍മ്മകളില്‍ രഞ്ജിത്ത് ശങ്കര്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 12 മെയ് 2023 (09:08 IST)
പാസഞ്ചര്‍ മുതല്‍ സണ്ണി വരെ എത്രയോ സിനിമകളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത പാസഞ്ചര്‍ റിലീസായി 14 വര്‍ഷങ്ങള്‍ പിന്നിടുന്നു. 2009 മെയ് ഏഴിനാണ് ഈ ദിലീപ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഇപ്പോള്‍ പാസഞ്ചര്‍ കാണാനാകും.

ശ്രീനിവാസന്‍, ദിലീപ്, മംത മോഹന്‍ദാസ്, ലക്ഷ്മി ശര്‍മ്മ എന്നിവരായിരുന്നു പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്. പരസ്പരം അറിയാത്ത രണ്ടുപേര്‍ ട്രെയിനില്‍വച്ച് പരിചയപ്പെടുകയും പിന്നീട് അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :