1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. SS rajamauli on his dream project

മഹാഭാരതം 10 ഭാഗങ്ങളുള്ള സിനിമയാക്കും, സ്വപ്നപദ്ധതി വെളിപ്പെടുത്തി രാജമൗലി

SSR
ഓസ്കർ തിളക്കവുമായി പുതിയ സിനിമയുടെ ഒരുക്കത്തിലാണ് ബ്രഹ്മാണ്ഡ സംവിധായകനായ എസ് എസ് രാജമൗലി. അടുത്തിടെ സംവിധായകൻ നൽകിയ അഭിമുഖത്തിനിടെ തൻ്റെ സ്വപ്നപദ്ധതിയെ പറ്റി രാജമൗലി വിശദമാക്കിയിരുന്നു. ഇന്ത്യൻ ഇതിഹാസമായ മഹാഭാരതത്തെ ആസ്പദമാക്കി 10 ഭാഗങ്ങളായുള്ള സിനിമ നിർമിക്കാനാണ് തൻ്റെ ആഗ്രഹമെന്ന് രാജമൗലി പറയുന്നു.
 
നിലവിൽ 10 ഭാഗങ്ങളായുള്ള സിനിമയാകുമെന്ന് മാത്രമെ ചിത്രത്തെ പറ്റി പറയാനാകു എന്ന് രാജമൗലി പറയുന്നു. എൻ്റെ ഓരോ സിനിമയും ആത്യന്തികമായി മഹാഭാരതം ചെയ്യാനുള്ള എൻ്റെ പഠനത്തിൻ്റെ ഭാഗമായാണ് ഞാൻ കരുതുന്നത്. മഹാഭാരതം നിർമിക്കുക എന്നത് എൻ്റെ സ്വപ്നമായാണ് ഞാൻ കണക്കാക്കുന്നത്. താൻ മഹാഭാരതം സിനിമയാകുമ്പോൾ എല്ലാവരും വായിക്കുന്നതിൽ നിന്നും അതിൽ വ്യത്യാസങ്ങളുണ്ടാകുമെന്നും രാജമൗലി പറയുന്നു.
അടുത്ത ലേഖനം
Bigg Boss Malayalam season 5: അയാളെ ഞാന്‍ വെറുക്കുന്നു, വൃത്തികെട്ട മനുഷ്യന്‍; അഖില്‍ മാരാറെ കുറിച്ച് റിയാസ്