വിജയ് സേതുപതി വീണ്ടും മലയാള സിനിമയിലേക്ക് ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 11 മെയ് 2023 (15:32 IST)
ഇന്ന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും അധികം തിരക്കുള്ള താരങ്ങളില്‍ ഒരാളാണ് വിജയ് സേതുപതി.കോളിവുഡിന് പുറമെ മോളിവുഡിലും ബോളിവുഡിലും വരെ നടന്‍ അഭിനയിച്ചു കഴിഞ്ഞു. നടന്‍ വീണ്ടും മലയാള സിനിമയിലേക്ക് വരുമെന്ന് സൂചന നല്‍കിക്കൊണ്ട് ജൂഡ് ആന്റണി.

അടുത്തിടെ ഒരു അഭിമുഖത്തില്‍ വിജയ് സേതുപതിയെ സംവിധാനം ചെയ്യുവാന്‍ താന്‍ ആഗ്രഹിക്കുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജൂഡ്.തന്റെ അടുത്ത ചിത്രത്തിനായി നിവിന്‍ പോളിയുമായി സംവിധായകന്‍ കൈകോര്‍ക്കും. മോഹന്‍ലാലിനൊപ്പം ഉള്ള മറ്റൊരു ചിത്രത്തിന്റെ ചര്‍ച്ചകളും നടന്നുവരികയാണ്.

'ജവാന്‍' എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് വിജയ് സേതുപതി.'വിടുതലൈ ഭാഗം 1'ആണ് നടന്റെ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം.







അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :