അനുബന്ധ വാര്‍ത്തകള്‍
- ഇനി വൈകില്ല, റിലീസ് ഉടന്‍,'ഷെഫീക്കിന്റെ സന്തോഷം' അപ്ഡേറ്റ്
- മാത്യു - നസ്ലിൻ കോമ്പോ വീണ്ടും,നെയ്മറിന്റെ റിലീസ് ജനുവരി അവസാനം
- ലോഹിതദാസ്-മീര ജാസ്മിന് ബന്ധം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു; മീരയ്ക്കെതിരെ അന്ന് ലോഹിയുടെ ഭാര്യയും രംഗത്തെത്തി
- ഷാരൂഖ് ഖാനൊപ്പം സൈക്കിള്‍ ചവിട്ടുന്നതിനിടെ കജോള്‍ തലയിടിച്ചു വീണു, ഓര്മ നഷ്ടമായി; ആശുപത്രിയിലേക്ക് ഓടിയെത്തി അജയ് ദേവ്ഗണ്
- മമ്മൂട്ടി-ജ്യോതിക ചിത്രത്തില്‍ അതിഥി താരമായി സൂര്യയും ഉണ്ടോ? 'കാതല്‍' ഷൂട്ടിങ് പുരോഗമിക്കുന്നു
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച മോഹന്‍ലാല്‍-പ്രിയദര്ശന് ചിത്രം വന്ദനം തിയറ്ററുകളില്‍ പരാജയപ്പെട്ടു; കാരണം ഇതാണ്
വന്ദനം പരാജയപ്പെടാനുള്ള കാരണത്തെ കുറിച്ച് പ്രിയദര്ശന് തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്
മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-പ്രിയദര്ശന്. ഇരുവരും ഒന്നിച്ച സിനിമകളില്‍ ഭൂരിഭാഗവും തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റുകളായി. ചിലത് തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞെങ്കിലും പില്ക്കാലത്ത് ടെലിവിഷനിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട സിനിമകളുമായി. അങ്ങനെയൊരു സിനിമയാണ് വന്ദനം.
വന്ദനം പരാജയപ്പെടാനുള്ള കാരണത്തെ കുറിച്ച് പ്രിയദര്ശന് തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ദുരന്ത ക്ലൈമാക്സാണ് തിരിച്ചടിയായതെന്ന് പ്രിയദര്ശന് കരുതുന്നു. പ്രിയദര്ശന്-മോഹന്‍ലാല്‍ ചിത്രത്തില്‍ ഇങ്ങനെയൊരു ട്രാജിക് എന്‍ഡ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. നായകനും നായികയും ഒന്നിക്കാത്ത അവസാനമാണ് വന്ദനത്തിലേത്. അത് പ്രേക്ഷകര്‍ക്ക് സ്വീകരിക്കാന്‍ പറ്റിയില്ല. അതാകും വന്ദനം പരാജയപ്പെടാനുള്ള കാരണമെന്ന് പ്രിയന് പറയുന്നു.
'വന്ദനത്തില്‍ വലിയൊരു മിസ്റ്റേക്ക് പറ്റിയതാണ് അതിന്രെ ട്രാജിക്ക് എന്‍ഡ്. അത് പലര്‍ക്കും ദഹിക്കാതെ പോയി. ആ എന്‍ഡ് തെലുങ്കിലേക്ക് വന്നപ്പോള്‍ ഞാന്‍ നായകനേയും നായികയേയും ഒരുമിപ്പിച്ചു. വന്ദനത്തില്‍ നായകനും നായികയും ഒന്നിച്ചിരുന്നെങ്കില്‍ മലയാളത്തില്‍ വമ്പന്‍ ഹിറ്റായേനെ,' പ്രിയദര്ശന് പറഞ്ഞു.