അനുബന്ധ വാര്‍ത്തകള്‍
- 1.14 കോടിയുടെ വരുമാനം ഒളിപ്പിച്ചു; നടി നിമിഷ സജയനെതിരെ സന്ദീപ് വാര്യര്‍
- റിയൽ എസ്റ്റേറ്റ് മേഖലയിൽ 51 കോടിയുടെ ജി.എസ്.ടി തട്ടിപ്പ് കണ്ടെത്തി
- ആരാധകരെ ശാന്തരാകുവിന്‍ ! ട്രാക്ക് മാറ്റി നിമിഷ സജയന്; ആരാധകരെ ഞെട്ടിച്ച് വീണ്ടും ഗ്ലാമറസ് ചിത്രങ്ങള്‍
- രണ്ടും കല്‍പ്പിച്ച് നിമിഷ,തുടരെ ഗ്ലാമറസ് ഫോട്ടോഷൂട്ട്, നടിയുടെ പുതിയ സിനിമകള്‍ക്കായി ആരാധകര്‍
- വട്ടപ്പൊട്ടും കുപ്പിവളയും, സാരിയില്‍ നിമിഷ സജയന്, വൈറല്‍ ഫോട്ടോഷൂട്ട്
നടി നിമിഷ സജയൻ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയതായി സന്ദീപ് ജി വാര്യർ, തെളിവുകളുമായി ഫെയ്സ്ബുക്ക് പോസ്റ്റ്
നടി നിമിഷ സജയൻ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയതായി സന്ദീപ് ജി വാര്യർ. നിമിഷ പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയെന്നും ഇതിൽ സമൻസ് നൽകിയിരുന്നുവെന്നും സന്ദീപ് വാര്യർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
സന്ദീപ് ജി വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
പ്രമുഖ നടി നിമിഷ സജയൻ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തി. നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജൻസ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവർക്ക് സമൻസ് നൽകുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ് നായർ ഹാജരാവുകയും ചെയ്തു. വരുമാനം രേഖപ്പെടുത്തിയതിൽ പിശക് സംഭവിച്ചതായി അവർ സമ്മതിച്ചു. എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ നിമിഷ സജയൻ വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത്.
ഇങ്ങനെ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയൻ വെട്ടിച്ചതായും അന്വേഷണം തുടരുന്നതായും ഉള്ള സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണർ (ഐബി ) യുടെ അന്വേഷണ റിപ്പോർട്ട് പുറത്തു വിടുന്നു.
സംസ്ഥാനത്തെ ന്യൂ ജനറേഷൻ സിനിമാക്കാർ നികുതി അടക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് ഞാൻ നേരത്തെ ആവശ്യപ്പെട്ടപ്പോൾ വിവാദമാക്കിയ ആളുകൾ തന്നെയാണ് നികുതി അടക്കുന്നതിൽ വീഴ്ച വരുത്തിയിരിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യം എന്ന് പറയില്ലല്ലോ. സംസ്ഥാന ജിഎസ്ടിയാണ് നിമിഷ സജയൻ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയിരിക്കുന്നത്.
ടാക്സ് ചോദിച്ചിട്ട് നമ്മള് കൊടുത്തിട്ടില്ല .. പിന്നെയാ