മമ്മൂട്ടി-ജ്യോതിക ചിത്രത്തില്‍ അതിഥി താരമായി സൂര്യയും ഉണ്ടോ? 'കാതല്‍' ഷൂട്ടിങ് പുരോഗമിക്കുന്നു

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ഇത്

രേണുക വേണു| Last Modified വ്യാഴം, 10 നവം‌ബര്‍ 2022 (10:19 IST)

പ്രഖ്യാപന സമയം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ സിനിമയാണ് ജിയോ ബേബിയുടെ കാതല്‍. മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാതലിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിനിടെയാണ് ആരാധകരെ ആവേശത്തിലാക്കി മറ്റൊരു വാര്‍ത്ത എത്തുന്നത്.

കാതലില്‍ മമ്മൂട്ടിക്കും ജ്യോതികയ്ക്കും ഒപ്പം തമിഴ് സൂപ്പര്‍താരം സൂര്യ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാതലിന്റെ സെറ്റില്‍ സൂര്യ സന്ദര്‍ശനം നടത്തിയിരുന്നു. സൂര്യക്കൊപ്പമുള്ള ചിത്രം മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതോടെയാണ് സൂര്യ കാതലില്‍ അതിഥി വേഷത്തിലുണ്ടോ എന്ന് ആരാധകര്‍ക്കിടയില്‍ സംശയം ഉയര്‍ന്നത്.

അതേസമയം, ഭാര്യ ജ്യോതികയെ കാണാനാണ് സൂര്യ കാതലിന്റെ സെറ്റിലെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടി കമ്പനിയാണ് കാതല്‍ നിര്‍മിക്കുന്നത്. കുടുംബ പശ്ചാത്തലമാണ് സിനിമയുടെ തിരക്കഥ. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ഇത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :