പ്രണവ് നായകനാകണം ആഷിഷ് വില്ലനും അങ്ങനെ ഒരു സിനിമ മനസിലുണ്ടായിരുന്നു : ആൻ്റണി പെരുമ്പാവൂർ
തുടക്കം സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന ചാറ്റ് ഷോയിലാണ് ആന്റണി ഇക്കാര്യം പറഞ്ഞത്.
വിസ്മയ മോഹന്‍ലാല്‍ നായികയായി അരങ്ങേറ്റം കുറിച്ച തുടക്കം തിയേറ്ററുകളില്‍ തരംഗം തീര്‍ക്കുമ്പോള്‍ വിസ്മയയോളം ശ്രദ്ധ നേടിയിരിക്കുകയാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകനായ ആഷിഷ് ജോ ആന്റണി. സിനിമയില്‍ ആഷിഷ് അവതരിപ്പിച്ച വില്ലന്‍ വേഷം വലിയ ശ്രദ്ധയാണ് നേടിയത്. ഇപ്പോഴിതാ അഷിഷിനെയും പ്രണവിനെയും വെച്ച് ഒരു സിനിമ താന്‍ ആലോചിച്ചിരുന്നെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍. തുടക്കം സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന ചാറ്റ് ഷോയിലാണ് ആന്റണി ഇക്കാര്യം പറഞ്ഞത്.
ഞാനെന്റെ ഇഷ്ടങ്ങള്‍ പറയുന്ന സമയത്ത് കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്ന ആളാണ് ആഷിഷ്. പ്രണവിനെയും അവനെയും വെച്ച് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പ്രണവിനോട് ഇക്കാര്യം പലതവണ ചര്‍ച്ച ചെയ്തതാണ്. പ്രണവ് നായകനും ആഷിഷ് വില്ലനുമായ സിനിമയായിരുന്നു മനസ്സില്‍. അപ്പോള്‍ പ്രണവ് പറയും ചേട്ടന്‍ പ്ലാന്‍ ചെയ്‌തോളു, ഞാന്‍ വില്ലനാകാം ആഷിഷ് നായകനാകട്ടെ എന്ന്.
മായ സിനിമയിലേക്ക് വരുന്നു എന്നത് എനിക്ക് ഒരു അത്ഭുതമായിരുന്നു. 6 വര്‍ഷം മുന്‍പ് ജൂഡുമായി സംസാരിച്ചിരുന്നു എന്ന് കേട്ടിരുന്നു. എന്നാലത് ഞാന്‍ ഗൗരവത്തില്‍ എടുത്തിരുന്നില്ല. പിന്നീടൊരിക്കല്‍ ജൂഡ് വിളിച്ച് സംസാരിച്ചപ്പോഴാണ് സീരിയസാണെന്ന് മനസിലായത്. അപ്പോഴൊന്നും ആഷിഷിനെ സിനിമയില്‍ കൊണ്ടുവരുന്നതിനെ പറ്റി ആലോചിച്ചിട്ടില്ല. തുടക്കത്തിന്റെ കഥ ഞാനും സുചിത്ര ചേച്ചിയും ജൂഡും ചര്‍ച്ച ചെയ്തപ്പൊഴാണ് ഒരു വേഷം ആഷിഷിന് കൊടുത്താല്‍ നന്നാകുമെന്ന അഭിപ്രായമുണ്ടായത്. ചേച്ചിയും ലാല്‍ സാറും സംസാരിച്ചാണ് ആഷിഷ് ഈ സിനിമയിലേക്ക് വരുന്നത്. ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.ALSO READ: 'Thudakkam' box office collection day 1: 'അച്ഛന്റെ മോൾ തന്നെ'; മോഹൻലാലിനെ പോലെ ബോക്‌സ്ഓഫീസിലും വിസ്മയയുടെ കൊലത്തൂക്ക്
