1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Thudakkam Movie Review

വിസ്മയ 'തുടക്കം'; മോഹൻലാലിന്റെ കാമിയോ മിന്നിച്ചു

മീനു എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തിൽ വിസ്മയ അവതരിപ്പിച്ചിരിക്കുന്നത്

Thudakkam Movie Review, Thudakkam Review, Thudakkam Social Media Response, Thudakkam Movie First Show Review, Vismaya Mohanlal Thudakkam, തുടക്കം, തുടക്കം റിവ്യു, വിസ്മയ മോഹൻലാൽ, തുടക്കം മൂവി റിവ്യു
Thudakkam Movie - Vismaya Mohanlal

അരങ്ങേറ്റം മിന്നിച്ച് വിസ്മയ മോഹൻലാൽ. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 'തുടക്കം' മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടുന്നു. ആദ്യ സിനിമ തന്നെ വിസ്മയ തൂക്കിയെന്നാണ് പ്രേക്ഷകർ പറയുന്നത്. 
 
മീനു എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തിൽ വിസ്മയ അവതരിപ്പിച്ചിരിക്കുന്നത്. വളരെ സാധാരണ കഥയാണെങ്കിലും ട്രീറ്റ്‌മെന്റ് കൊണ്ട് ജൂഡ് ആന്റണി പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയെന്നാണ് മിക്ക പ്രേക്ഷകരുടെയും അഭിപ്രായം. 
 
പതിഞ്ഞ താളത്തിൽ തുടങ്ങി ഓരോ സീൻ കഴിയും തോറും പ്രേക്ഷകരെ കൂടുതൽ എൻഗേജ് ചെയ്യിപ്പിക്കാൻ ചിത്രത്തിനു സാധിച്ചിട്ടുണ്ടെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു. എന്തായാലും ആശീർവാദ് സിനിമാസിന്റെ മറ്റൊരു ഹിറ്റായിരിക്കും തുടക്കമെന്നാണ് ബോക്‌സ്ഓഫീസ് പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. 
 
വിസ്മയയുടെ പ്രകടനം മികച്ചതെന്ന് മിക്ക പ്രേക്ഷകരും അഭിപ്രായപ്പെട്ടു. ഫൈറ്റ് സീനുകളിൽ ഒരു തുടക്കകാരിയാണെന്ന് തോന്നിപ്പിക്കാത്ത വിധം വിസ്മയ പെർഫോം ചെയ്തിരിക്കുന്നു. മോഹൻലാലിന്റെ കാമിയോ സിനിമയുടെ ഗ്രാഫ് ഉയർത്തി. മോഹൻലാൽ വന്ന ശേഷമുള്ള സീനുകൾ തിയറ്ററിൽ പ്രേക്ഷകരെ ഹരംകൊള്ളിച്ചെന്നും അഭിപ്രായമുണ്ട്. 
 
ആശിഷ് ജോ ആന്റണി, സായ് കുമാർ, ബോബി കുര്യൻ, മനോജ് കെ ജയൻ, ഗണേഷ് കുമാർ, കോട്ടയം രമേശ്, ജയ കുറുപ്പ്, ജാഫർ ഇടുക്കി എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജൂഡിനൊപ്പം ലിനിഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ എന്നിവർ ചേർന്നാണ് കഥ. അഖിൽ ജോർജും ജോമോൻ ടി ജോണും ചേർന്നാണ് ഛായാഗ്രഹണം. സംഗീതം നിർവഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ്. 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ആങ്സൈറ്റി ഉണ്ടെന്ന് പറയുന്നതൊരു ട്രെൻഡായി മാറി, അങ്ങനെ അല്ലാത്തവരെ അത്ഭുത ജീവികളെ പോലെയാണ് ആളുകൾ കാണുന്നത് : ലെന