1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Thudakkam Box Office Collection Day 1

'Thudakkam' box office collection day 1: 'അച്ഛന്റെ മോൾ തന്നെ'; മോഹൻലാലിനെ പോലെ ബോക്‌സ്ഓഫീസിലും വിസ്മയയുടെ കൊലത്തൂക്ക്

സാക്‌നിൽക് റിപ്പോർട്ട് പ്രകാരം 1,102 ഷോകളിൽ നിന്ന് 2.40 കോടിയാണ് 'തുടക്ക'ത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷൻ

Thudakkam Box Office Collection Day 1, Thudakkam Box Office, Vismaya Mohanlal Thudakkam, Thudakkam Movie Box Office Collection Report
'Thudakkam' box office collection day 1: അരങ്ങേറ്റ ചിത്രത്തിൽ തന്നെ ബോക്‌സ്ഓഫീസ് തൂക്കി വിസ്മയ മോഹൻലാൽ. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 'തുടക്കം' ആദ്യദിനം രണ്ടര കോടിക്ക് അടുത്ത് കളക്ഷൻ സ്വന്തമാക്കി. 
 
സാക്‌നിൽക് റിപ്പോർട്ട് പ്രകാരം 1,102 ഷോകളിൽ നിന്ന് 2.40 കോടിയാണ് 'തുടക്ക'ത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷൻ. ഗ്രോസ് കളക്ഷൻ 2.78 കോടി. ആദ്യദിനം പ്രവൃത്തി ദിനമായിട്ടും 42 ശതമാനം ഒക്യുപ്പേഷൻ രേഖപ്പെടുത്തി. ആദ്യ ഷോയ്ക്ക് 20.92 ആയിരുന്ന ഒക്യുപ്പേഷൻ രാത്രിയായപ്പോൾ 59.08 ശതമാനമായി ഉയർന്നു. കേരളത്തിൽ നിന്ന് മാത്രം 2.50 കോടിയാണ് ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ. 
 
തുടക്കം പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ 
 
മീനു എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തിൽ വിസ്മയ അവതരിപ്പിച്ചിരിക്കുന്നത്. വളരെ സാധാരണ കഥയാണെങ്കിലും ട്രീറ്റ്മെന്റ് കൊണ്ട് ജൂഡ് ആന്റണി പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയെന്നാണ് മിക്ക പ്രേക്ഷകരുടെയും അഭിപ്രായം. പതിഞ്ഞ താളത്തിൽ തുടങ്ങി ഓരോ സീൻ കഴിയും തോറും പ്രേക്ഷകരെ കൂടുതൽ എൻഗേജ് ചെയ്യിപ്പിക്കാൻ ചിത്രത്തിനു സാധിച്ചിട്ടുണ്ടെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു. എന്തായാലും ആശീർവാദ് സിനിമാസിന്റെ മറ്റൊരു ഹിറ്റായിരിക്കും തുടക്കമെന്നാണ് ബോക്സ്ഓഫീസ് പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.


വിസ്മയയുടെ പ്രകടനം മികച്ചതെന്ന് മിക്ക പ്രേക്ഷകരും അഭിപ്രായപ്പെട്ടു. ഫൈറ്റ് സീനുകളിൽ ഒരു തുടക്കകാരിയാണെന്ന് തോന്നിപ്പിക്കാത്ത വിധം വിസ്മയ പെർഫോം ചെയ്തിരിക്കുന്നു. മോഹൻലാലിന്റെ കാമിയോ സിനിമയുടെ ഗ്രാഫ് ഉയർത്തി. മോഹൻലാൽ വന്ന ശേഷമുള്ള സീനുകൾ തിയറ്ററിൽ പ്രേക്ഷകരെ ഹരംകൊള്ളിച്ചെന്നും അഭിപ്രായമുണ്ട്. 
 
ചിത്രത്തിൽ ആരൊക്കെ? 
 
ആശിഷ് ജോ ആന്റണി, സായ് കുമാർ, ബോബി കുര്യൻ, മനോജ് കെ ജയൻ, ഗണേഷ് കുമാർ, കോട്ടയം രമേശ്, ജയ കുറുപ്പ്, ജാഫർ ഇടുക്കി എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജൂഡിനൊപ്പം ലിനിഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ എന്നിവർ ചേർന്നാണ് കഥ. അഖിൽ ജോർജും ജോമോൻ ടി ജോണും ചേർന്നാണ് ഛായാഗ്രഹണം. സംഗീതം നിർവഹിച്ചിരിക്കുന്നത് ജേക്‌സ് ബിജോയ്. Read Here: വിസ്മയ 'തുടക്കം'; മോഹൻലാലിന്റെ കാമിയോ മിന്നിച്ചു
അടുത്ത ലേഖനം
വിസ്മയ 'തുടക്കം'; മോഹൻലാലിന്റെ കാമിയോ മിന്നിച്ചു