അനിയത്തിയുടെ അരങ്ങേറ്റ സിനിമ കാണാൻ ഓടിയെത്തി പ്രണവ് (വീഡിയോ)
വിസ്മയയ്‌ക്കൊപ്പം സഹോദരൻ പ്രണവ് മോഹൻലാലും 'തുടക്കം' ആദ്യ ഷോ കാണാൻ എത്തിയിട്ടുണ്ട്
Pranav Mohanlal and Vismaya Mohanlal
വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന 'തുടക്കം' സിനിമയുടെ റിലീസ് ഷോ ആരംഭിച്ചു. രാവിലെ 9.30 നാണ് മിക്കയിടത്തും ആദ്യ ഷോ നടക്കുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾ വന്നുതുടങ്ങും.
വിസ്മയയ്‌ക്കൊപ്പം സഹോദരൻ പ്രണവ് മോഹൻലാലും 'തുടക്കം' ആദ്യ ഷോ കാണാൻ എത്തിയിട്ടുണ്ട്. ഇരുവരും ഒന്നിച്ച് സിനിമ കാണാൻ എത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി. ആന്റണി പെരുമ്പാവൂരും ഇവർക്കൊപ്പം സിനിമ കാണാൻ എത്തിയിട്ടുണ്ട്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ജൂഡ് ആന്റണി ജോസഫാണ് സംവിധാനം ചെയ്തിരിക്കുന്നത്. വമ്പൻ ഹിറ്റായ '2018' നു ശേഷം ജൂഡ് ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. വിസ്മയയ്ക്കൊപ്പം ഈ ചിത്രത്തിൽ മോഹൻലാലും അഭിനയിക്കുന്നുണ്ട്. സുപ്രധാന കാമിയോ വേഷമാണ് മോഹൻലാലിന്റേത്. ട്രെയ്ലറിലും മോഹൻലാലിനെ കാണിച്ചിരുന്നു.
ആശിഷ് ജോ ആന്റണി, സായ് കുമാർ, ബോബി കുര്യൻ, മനോജ് കെ ജയൻ, ഗണേഷ് കുമാർ, കോട്ടയം രമേശ്, ജയ കുറുപ്പ്, ജാഫർ ഇടുക്കി എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജൂഡിനൊപ്പം ലിനിഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ എന്നിവർ ചേർന്നാണ് കഥ. അഖിൽ ജോർജും ജോമോൻ ടി ജോണും ചേർന്നാണ് ഛായാഗ്രഹണം. സംഗീതം നിർവഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ്.