അനുബന്ധ വാര്‍ത്തകള്‍
- Drishyam 3: ജോർജ്ജ്കൂട്ടി തൂക്കി; ദൃശ്യം 3 ആദ്യദിനം 43 കോടി !
- മോഹൻലാലിന്റെ വികൃതികൾ
- Drishyam 3: ബോക്സ്ഓഫീസിൽ തൂക്ക്; ദൃശ്യം ആദ്യദിനം 50 കോടി
- Drishyam 3 FDFS Review: പതിഞ്ഞ താളത്തിൽ കഥ പറച്ചിൽ, ഞെട്ടിക്കുന്ന ഇന്റർവെൽ ബ്ലോക്ക്; ദൃശ്യം 3 ആദ്യ പകുതി കഴിഞ്ഞു
- Drishyam 3: ആദ്യദിനം 50 കോടി തൂക്കാൻ ദൃശ്യം 3 ! ഇത്തവണ കുടുംബ ചിത്രമല്ല, സംഭവം ഇറുക്ക് !
'തുടരും പോലെ ഇത് ഫൈറ്റ് ഓറിയന്റഡ് സിനിമയല്ല'; 'അതിമനോഹരം' സിനിമയെ കുറിച്ച് തരുൺ മൂർത്തി
ജനുവരിയിലാണ് അതിമനോഹരം ചിത്രീകരണം ആരംഭിച്ചത്
മോഹൻലാലിനെ നായകനാക്കി താൻ സംവിധാനം ചെയ്യുന്ന 'അതിമനോഹരം' ഒരു ഫൈറ്റ് ഓറിയന്റഡ് സിനിമയല്ലെന്ന് തരുൺ മൂർത്തി. 'തുടരും' സിനിമ പോലെ 'അതിമനോഹര'ത്തിലും ഫൈറ്റ് പ്രതീക്ഷിക്കുന്നുണ്ടെന്ന ആരാധകന്റെ കമന്റിനു മറുപടി പറയുകയായിരുന്നു സംവിധായകൻ. ഇൻസ്റ്റഗ്രാം പോസ്റ്റിലെ കമന്റിലൂടെയാണ് തരുൺ മൂർത്തിയുടെ മറുപടി.
തുടരും സിനിമയേക്കാൾ ആക്ഷൻ രംഗങ്ങൾ അതിമനോഹരത്തിൽ പ്രതീക്ഷിക്കുന്നുണ്ടെന്നും അങ്ങനെയില്ലെങ്കിൽ ആ പ്രതീക്ഷ ഇല്ലാതാക്കാൻ അണിയറ പ്രവർത്തർ ശ്രമിക്കണം എന്നുമാണ് ആരാധകന്റെ വാക്കുകൾ. അതിനു തരുൺ നൽകിയ മറുപടി ഇങ്ങനെ, ' ഒരു ഫൈറ്റ് ഓറിയന്റഡ് സിനിമയല്ലെന്ന് പലവട്ടം പറഞ്ഞിരുന്നു. തുടരും പോലെ ഒരു സിനിമ അല്ലാത്തതുകൊണ്ടാണ് ഈ സിനിമ ചെയ്യാൻ തീരുമാനിച്ചത്. അതുകൊണ്ട് താരതമ്യങ്ങൾ ഒഴിവാക്കുക.'
ജനുവരിയിലാണ് അതിമനോഹരം ചിത്രീകരണം ആരംഭിച്ചത്. ജൂണിൽ അവസാനിപ്പിച്ച് ഈ വർഷം തന്നെ തിയറ്ററുകളിലെത്തിയേക്കും. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. മീര ജാസ്മിൻ ആണ് നായിക.