സഭ നടക്കാൻ അനുവദിക്കണം, എല്ലാ വിഷയങ്ങളിലും ചർച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ: സ്പീക്കർക്ക് കത്ത് നൽകി
പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് അമിത് ഷായുടെ പ്രതികരണം.
പ്രതിപക്ഷം ഉയര്‍ത്തുന്ന എല്ലാ വിഷയങ്ങളിലും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സഭ നടക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് നല്‍കിയ കത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് അമിത് ഷായുടെ പ്രതികരണം.
ദില്ലിയിലെ നീറ്റ് പരീക്ഷാക്രമക്കേടിനെതിരായ സമരത്തിനിടെ പോലീസ് സ്വീകരിച്ച നടപടിയില്‍ അമിത് ഷാ സംസാരിക്കാമെന്ന നിര്‍ദേശം പ്രതിപക്ഷം തള്ളിയിരുന്നു. ഇതോടെ ഇന്നലെയും പാര്‍ലമെന്റ് സ്തംഭിച്ചിരുന്നു. അയോധ്യക്കൊള്ള കൂടി ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതേസമയം എല്ലാ ദിവസവും പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്തുന്നതിനെതിരെ ലോകസഭ സ്പീക്കര്‍ കടുത ഭാഷയില്‍ വിമര്‍ശിച്ചു. എല്ലാ വിഷയവും ഒന്നിച്ച് ചര്‍ച്ച ചെയ്യാനാകുമോ എന്ന ചോദ്യമാണ് സ്പീക്കര്‍ ഓം ബിര്‍ല ഉയര്‍ത്തിയത്. ഇന്നും സഭയില്‍ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് മറുപടി നല്‍കാമെന്ന് അമിത് ഷാ തന്നെ വ്യക്തമാക്കിയിരിക്കുന്നത്.