1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Donald Trump assassination attempt ankara summit

നാറ്റോ ഉച്ചകോടിക്കിടെ അങ്കാറയിലെ ട്രംപിന്റെ താമസസ്ഥലം പോലും ഇറാന്‍ അറിഞ്ഞു, വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അങ്കാറയില്‍ ട്രംപ് താമസിക്കുന്ന കെട്ടിടം. ഏത് നിലയില്‍ ഏത് റൂമില്‍ എന്നതടക്കം കൃത്യമായ വിവരങ്ങള്‍ ഇറാന് ലഭിച്ചതാണ് അമേരിക്കയെ ഞെട്ടിച്ചിരിക്കുന്നത്.

donald trump
തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ നടന്ന നാറ്റോ ഉച്ചകോടിയ്ക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ വധശ്രമമുണ്ടായതായി റിപ്പോര്‍ട്ട്. ട്രംപ് താമസിച്ച കെട്ടിടവും അദ്ദേഹത്തിന്റെ റൂമുമടക്കം എല്ലാ വിവരങ്ങളും ഇറാന്റെ രഹസ്യ ഏജന്റുകള്‍ കൃത്യമായി മനസിലാക്കിയിരുന്നുവെന്നതാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് അതീവ സുരക്ഷാ മുന്‍കരുതലുകളോടെയാണ് ട്രംപിനെ അങ്കാറയില്‍ നിന്ന് മാറ്റിയതെന്നാന് റിപ്പോര്‍ട്ട്.
 
 ട്രംപ് സഞ്ചരിക്കേണ്ട ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണിന് നേരെ മിസൈല്‍ ആക്രമണം നടക്കാമെന്ന രഹസ്യ വിവരമാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍ ട്രംപിന്റെ ഓരോ നീക്കവും ഇറാന്‍ സസൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന കാര്യം അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അങ്കാറയില്‍ ട്രംപ് താമസിക്കുന്ന കെട്ടിടം. ഏത് നിലയില്‍ ഏത് റൂമില്‍ എന്നതടക്കം കൃത്യമായ വിവരങ്ങള്‍ ഇറാന് ലഭിച്ചതാണ് അമേരിക്കയെ ഞെട്ടിച്ചിരിക്കുന്നത്.
 
ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കന്‍ സുരക്ഷാ വിഭാഗം ട്രംപ് സഞ്ചരിച്ച വിമാനമടക്കം മാറ്റാന്‍ തീരുമാനിച്ചത്. നാറ്റോ ഉച്ചകോടി കഴിഞ്ഞ ജൂലൈ എട്ടിന് വിമാനത്താവളത്തിലെത്തിയ ട്രംപ് ക്യാമറകള്‍ക്ക് മുന്നില്‍ വെച്ച് പഴയ എയര്‍ഫോഴ്‌സ് വണ്ണില്‍ കയറി. എന്നാല്‍ പിന്നീട് ആരും കാണാതെ ട്രംപിനെ രഹസ്യമായി പുറത്തെത്തിച്ചു. കേറ്ററിങ് ട്രക്കില്‍ ഒളിപ്പിച്ച് ആരുടെയും ശ്രദ്ധയില്‍ പെടാതെ അദ്ദേഹത്തെ സി 32 എ എന്ന ചെറു സൈനികവിമാനത്തിലേക്ക് മാറ്റുകയായിരുന്നു.
 
ട്രംപ് വിമാനത്തിലുണ്ടെന്നാണ് മാധ്യമപ്രവര്‍ത്തകരും വൈറ്റ് ഹൗസ് ജീവനക്കാരും കരുതിയിരുന്നത്. വിമാനത്തിന്റെ ജനല്‍ കര്‍ട്ടനുകള്‍ താഴ്ത്തിയിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുര്‍ക്കിയില്‍ നടന്ന ഉച്ചകോടിക്കിടെ സുരക്ഷാ ഭീഷണിയുണ്ടായതായും വിമാനം മാറി താന്‍ യാത്ര ചെയ്‌തെന്നും ട്രംപ് സ്ഥിരീകരിച്ചിരുന്നു. തനിക്ക് ഭീഷണികള്‍ അനവധിയുണ്ടെന്നും പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്ന പ്രസിഡന്റിന് ഇത്തരം വെല്ലുവിളികള്‍ സ്വാഭാവികമാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സായുധ പോലീസ് സേനയിലേക്ക് ബോഡി ബില്‍ഡര്‍മാരെ നിയമിച്ചത് എന്ത് അടിസ്ഥാനത്തിലെന്ന് കേരള ഹൈക്കോടതി