അനുബന്ധ വാര്‍ത്തകള്‍
- നമ്മുടെ കാരണവന്മാരുടെ ആറ്റിട്യൂഡ് അടിപൊളിയാ, ബ്രോ ഡാഡിയിലെ ചിരി രംഗം, വീഡിയോ
- ഒള്ളത് പറയണോ? അതോ കള്ളം പറയണോ ? 'ബ്രോ ഡാഡി' കണ്ടശേഷം നടി അശ്വതി
- വളരെക്കാലത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ ലാലു അലക്സ്, നടന് പറയാനുള്ളത് ഇതാണ് !
- മികച്ചൊരു എന്റര്ടെയ്നര്, മോഹന്‍ലാലിന്റെ 'ബ്രോ ഡാഡി' കുറിച്ച് സംവിധായകന് ജൂഡ് ആന്റണി
- 'കടുവ' കാണാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല, കിടിലന്‍ അപ്ഡേറ്റ് !
തമിഴില്‍ പൃഥ്വിയുടെ വേഷത്തില്‍ ചിമ്പു, 'ഡ്രൈവിങ് ലൈസന്‍സ്' റീമേക്ക്
പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമ്മൂടും അഭിനയിച്ച 'ഡ്രൈവിങ് ലൈസന്‍സ്' മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ്. അക്കൂട്ടത്തില്‍ ആദ്യം ഹിന്ദി റീമേക്ക് പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ തമിഴ് റീമേക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ ആണ് പുറത്തു വരുന്നത്.
തമിഴ് പതിപ്പില്‍ ചിമ്പുവും എസ്.ജെ സൂര്യയുമാണ് പ്രധാന വേഷങ്ങളിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രമായി ചിമ്പു വേഷമിടും എന്നാണ് വിവരം.
വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ എസ്.ജെ സൂര്യയും സിനിമയില്‍ ഉണ്ടാകും.
ചിമ്പു-എസ്.ജെ സൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മാനാട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് സിനിമാലോകം. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടോ ഉണ്ടാക്കുന്നത്.
ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കില്‍ അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും പ്രധാനവേഷങ്ങളിലെത്തുന്നു. സെല്‍ഫി എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.