വളരെക്കാലത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ ലാലു അലക്‌സ്, നടന് പറയാനുള്ളത് ഇതാണ് !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 28 ജനുവരി 2022 (12:50 IST)

വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ ലാലു അലക്‌സ്. 'ബ്രോ ഡാഡി'യിലെ നടന്‍ അവതരിപ്പിച്ച കുര്യന്‍ മാളിയേക്കല്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.നിങ്ങളുടെ എല്ലാ സന്ദേശങ്ങളും ആശംസകളും പോസ്റ്റുകളും ഞാന്‍ വായിക്കുന്നുണ്ടെന്നും വളരെക്കാലത്തിന് ശേഷം എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും സജീവമാണെന്നും ലാലു അലക്‌സ് പറയുന്നു.

'ഹായ് സുഹൃത്തുക്കളെ,വളരെക്കാലത്തിന് ശേഷം ഞാന്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും സജീവമാണ്. നിങ്ങളുടെ എല്ലാ സന്ദേശങ്ങളും ആശംസകളും പോസ്റ്റുകളും ഞാന്‍ വായിക്കുന്നു. ബ്രോ ഡാഡിയിലെ കുര്യന്‍ മാളിയേക്കലിനോടുളള സ്‌നേഹത്തിനും പിന്തുണയ്ക്കും എല്ലാവര്‍ക്കും നന്ദി. എല്ലാവര്‍ക്കും നന്ദി'- ലാലു അലക്‌സ് കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :