ജീവിതത്തില്‍ അമ്മയാകാന്‍ ഒരുങ്ങി കാജല്‍ അഗര്‍വാള്‍, പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 1 ഫെബ്രുവരി 2022 (10:35 IST)

ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് കാജല്‍ അഗര്‍വാള്‍.ഈ വര്‍ഷാവസാനം താരത്തിന്റെ വീട്ടിലേക്ക് കുഞ്ഞ് അതിഥി എത്തും.ഗര്‍ഭിണിയായ നടി തന്റെ പുതിയ ഹെയര്‍സ്‌റ്റൈല്‍ ആരാധകരുമായി പങ്കുവെച്ചു.

കാറിനുള്ളില്‍ നിന്ന് എടുത്ത ഒരു സെല്‍ഫി ചിത്രമാണ് നടി പങ്കുവെച്ചത്.
ജാക്കറ്റും ബ്ലൂ കളര്‍ മാസ്‌കും ധരിച്ചാണ് താരത്തെ കാണാനായത്. '#newhairnewme' എന്നാണ് കാജല്‍ കുറിച്ചത്.


ഹേയ് സിനാമികയുടെ റിലീസിനായി ഒരുങ്ങുകയാണ് നടി ഇപ്പോള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :