അനുബന്ധ വാര്‍ത്തകള്‍
- ക്രിഞ്ചുകളുടെ പെരുമഴയായ 'ബ്രോ ഡാഡി'; നിരാശപ്പെടുത്തുന്ന പൃഥ്വിരാജ്, നിങ്ങള്‍ ഒരു ഒമര്‍ ലുലുവല്ലെന്ന് ഓര്‍ക്കുക
- ഈ സിനിമ കാണാത്ത ആരെങ്കിലുമുണ്ടോ ? 2000ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം !
- ചിരിക്കാന്‍ തയ്യാറായിക്കോളൂ, ബ്രോ ഡാഡി എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം, അച്ഛനും മകനുമായി മോഹന്‍ലാലും പ്രിഥ്വിയും
- നിര്‍മ്മാതാവിനെ ട്രോളി പൃഥ്വിരാജ്, ചിരിക്കണോ? 'ബ്രോ ഡാഡി' യിലെ ഈ വീഡിയോ കണ്ടു നോക്കൂ !
- സിനിമയിലും എസ് ഐ ആന്റണി, ശരിക്കും പോലീസില്‍ എടുത്തോവെന്ന് മോഹന്‍ലാലിന് സംശയം !
'കടുവ' കാണാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല, കിടിലന്‍ അപ്‌ഡേറ്റ് !
'കടുവ' ഒരുങ്ങുന്നു. ചിത്രീകരണം ഏറെക്കുറെ പൂര്‍ത്തിയായ സിനിമയുടെ എഡിറ്റിംഗ് ജോലികളും ഒരേസമയം പുരോഗമിക്കുകയാണ്. ഇക്കാര്യം എഡിറ്റര്‍ ഷമീര്‍ മുഹമ്മദാണ് അറിയിച്ചത്. സംവിധായകന്‍ ഷാജി കൈലാസിനൊപ്പം കോവളം ബീച്ചില്‍ നിന്നുള്ള ചിത്രവും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്.
അവസാനത്തെ ഷെഡ്യൂള്‍ തിരുവനന്തപുരത്ത് വെച്ചാണ്. വിവേക് ഒബ്‌റോയി, പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവരുടെ രംഗങ്ങള്‍ ഇവിടെ ചിത്രീകരിക്കും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 17 നാണ് ആരംഭിച്ചത്. നടി സംയുക്ത മേനോനാണ് നായിക.ദിലീഷ് പോത്തന്‍,സായികുമാര്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍, അര്‍ജുന്‍ അശോകന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, രാഹുല്‍ മാധവന്‍ തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ടാകും.