1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Soubin Shahir about Beeshma Parvam

ഭീഷ്മപര്‍വ്വം ഞെട്ടിക്കും, കയ്യടിക്കാന്‍ കുറേ സീനുകളുണ്ട്; മമ്മൂട്ടി ചിത്രത്തെ കുറിച്ച് സൗബിന്‍

Beeshma Parvam
മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വം എല്ലാവരേയും ഞെട്ടിക്കുന്ന സിനിമയായിരിക്കുമെന്ന് നടന്‍ സൗബിന്‍ ഷാഹിര്‍. മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയമായ വേഷത്തിലാണ് ഭീഷ്മപര്‍വ്വത്തില്‍ സൗബിനും അഭിനയിക്കുന്നത്. അമല്‍ നീരദിന്റെ മേക്കിങ് പാറ്റേണ്‍ കാണാന്‍ തന്നെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ഇതൊരു മമ്മൂക്ക-അമല്‍ നീരദ് ചിത്രമായിരിക്കും. സിനിമയുടെ കാര്യങ്ങള്‍ പലതും പറയാന്‍ പാടില്ല. കണ്ടറിയണം. സിനിമ അടിപൊളിയായിരിക്കും. ആരാധകര്‍ക്ക് കയ്യടിക്കാന്‍ പറ്റുന്ന നിരവധി സീനുകള്‍ ഭീഷ്മപര്‍വ്വത്തില്‍ ഉണ്ടാകുമെന്നും സൗബിന്‍ പറഞ്ഞു. മമ്മൂട്ടിയുടെ വില്ലനായിട്ടാണോ എത്തുന്നത് എന്ന ചോദ്യത്തിനു അത് താന്‍ പറയില്ലെന്ന മറുപടിയായിരുന്നു സൗബിന്‍ നല്‍കിയത്.
 
മമ്മൂട്ടി ആരാധകര്‍ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ഭീഷ്മപര്‍വ്വം. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വത്തിന്റെ ഷൂട്ടിങ് നേരത്തെ കഴിഞ്ഞതാണ്. സിനിമയിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. പക്കാ ഒരു ഗ്യാങ്സ്റ്റര്‍ സിനിമയായിരിക്കും ഭീഷമപര്‍വ്വമെന്നാണ് അണിയറ സംസാരം. സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് അഭിനേതാക്കള്‍ക്ക് സംവിധായകന്‍ നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
About Writer
രേണുക വേണു
അടുത്ത ലേഖനം
സല്‍മാന്‍ ഖാന്റെ മുഖത്തടിച്ച് പെണ്‍കുട്ടി; താരം തിരിച്ച് ചെയ്തത് ഇങ്ങനെ