കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 27 ഡിസംബര്‍ 2021 (11:27 IST)
അല്ലു അര്‍ജുന്‍-സുകുമാര്‍ ചിത്രം പുഷ്പ റിലീസ് ചെയ്ത് 10 ദിവസങ്ങള്‍ പിന്നിടുകയാണ്. ആന്ധ്രാപ്രദേശില്‍ നിന്നും തെലങ്കാനയില്‍ നിന്നും 10-ാം ദിവസം മാത്രമായി 3-4 കോടി രൂപ കളക്ഷന്‍ നേടി. ഇവിടങ്ങളില്‍ നിന്ന് ആകെ 77 കോടി രൂപയോളം പുഷ്പ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യദിനം ആന്ധ്ര-തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 24.9 കോടി രൂപയാണ് പുഷ്പ നേടിയത്. രണ്ടാമത്തെ ദിവസത്തെ കളക്ഷന്‍ 13.70 കോടിയും മൂന്ന് നാല് അഞ്ച് ദിവസങ്ങളിലായി യഥാക്രമം 14.38 കോടി, 6.92 കോടി, 3.87 കോടി എന്നിങ്ങനെയാണ് ചിത്രം നേടിയത്.6, 7 ദിവസങ്ങളില്‍ യഥാക്രമം 2.08 കോടി രൂപയും 1.39 കോടി രൂപയും കളക്ഷന്‍ ചിത്രം ഇവിടങ്ങളില്‍ നിന്ന് മാത്രം സ്വന്തമാക്കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച 2.38 കോടിയും ശനിയാഴ്ച (ദിവസം 9) 3.43 രൂപയും പുഷ്പ സ്വന്തമാക്കി.
ആദ്യത്തെ മൂന്നു ദിവസം കൊണ്ട് മാത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം 173 കോടി നേടിയെന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. 196 കോടിയോളം രൂപ ഇതുവരെ 7 ദിവസം കൊണ്ട് പുഷ്പ നേടി എന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.