ഇത്രയും നാള്‍ കണ്ടത് പോലെ അല്ല, ഭയങ്കര വെറൈറ്റിയാണ്; 'പുഴു'വിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് മാളവിക

രേണുക വേണു| Last Modified ഞായര്‍, 26 ഡിസം‌ബര്‍ 2021 (16:31 IST)

നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഴു. മമ്മൂട്ടിയും പാര്‍വതിയുമാണ് പുഴുവില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായിട്ട് ഒരു മാസത്തോളമായി. റിലീസിനായി കാത്തിരിക്കുകയാണ് ചിത്രം.

പുഴുവുമായി ബന്ധപ്പെട്ട ഒരു അപ്‌ഡേറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പുഴുവില്‍ മമ്മൂട്ടിയുടെ കഥാപാത്രം ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞതാണെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. അതിനു അടിവരയിടുന്നതാണ് നടി മാളവിക മേനോന്റെ വാക്കുകള്‍. മാളവികയും പുഴുവില്‍ അഭിനയിക്കുന്നുണ്ട്.

' പുഴുവിലെ മമ്മൂക്കയുടെ കഥാപാത്രത്തെ കുറിച്ച് വളരെ എക്‌സൈറ്റഡ് ആണ്. ഇതുവരെ കണ്ടതുപോലെ അല്ല. മമ്മൂക്കയുടെ കഥാപാത്രം വളരെ വെറൈറ്റിയുള്ളതാണ്,' മാളവിക പറഞ്ഞു. പുഴുവില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് വിവരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :