1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Shwetha menon talks about smriti irani

എനിക്ക് പകരക്കാരിയായി എത്തിയ പുതുമുഖം: സ്മൃതി ഇറാനിയെ കുറിച്ച് ശ്വേത മേനോൻ

സ്മൃതി ഇറാനി
മോഡലിങ്ങിലൂടെ സിനിമയിലെത്തി മലയാളത്തിന്റെ ഹൃദയം കവർന്ന നായികയാണ് ശ്വേത മേനോൻ. മലയാളത്തിന്റെ പ്രിയ നടിയുടെ സുഹൃത്തും സഹപ്രവർത്തകയുമാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പഴയ സഹപ്രവര്‍ത്തകയെ കണ്ടുമുട്ടിയ അനുഭവം ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ് ശ്വേത മേനോൻ.
 
മുംബൈയിൽ നിന്ന്തിരുവനന്തപുരത്തേയ്ക്കുള്ള ഫ്‌ളൈറ്റ് വൈകിട്ട് അഞ്ചരയ്ക്കായിരുന്നു. എയര്‍പോര്‍ട്ടില്‍ പതിവിലും നേരത്തെയെത്തി. ബുക്ക്‌സ്റ്റാളിൽ പുസ്‌തകങ്ങൾ തിരയുന്നതിനിറ്റെയാണ് ഒരു പരിചയമുള്ള മുഖം ശ്രദ്ധയിൽ പെടുന്നത്. പരിസര മറന്ന് ഞാൻ നീട്ടിവിളിച്ചു. ഹായ് സ്മൃതി. പെട്ടെന്ന് അവര്‍ക്ക് ചുറ്റുമുണ്ടായിരുന്ന ആളുകൾ എന്നെ തുറിച്ചുനോക്കി. അബദ്ധം പറ്റിയെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. അവരിന്ന് എന്റെ പഴയ സഹപ്രവര്‍ത്തകയല്ല, കേന്ദ്രമന്ത്രിയാണ്. സ്മൃതി ഇറാനി.
 
അധികാരത്തോടെയുള്ള എന്റെ വിളി കേട്ടതുകൊണ്ടാവാം സ്മൃതിയും എന്നെ നോക്കിയത്. ഞാനെന്റെ മാസ്‌ക്ക് പതിയെ താഴ്ത്തി. സ്മൃതി വേഗത്തിൽ തന്നെ തിരിച്ചറിഞ്ഞു. ഹായ് ശ്വേത എന്ന് അഭിസംബോധന ചെയ്തു. ഞാന്‍ അവരുടെ അടുക്കലെത്തി. ഇത്തവണ ഒരല്‍പ്പം ഭയം കലര്‍ന്ന ബഹുമാനത്തോടെയാണ് ഞാന്‍ പെരുമാറിയത്.  കുശലം പറഞ്ഞ് നില്‍ക്കുന്നതിനിടെ സ്മൃതിയോട് ഒരു ഫോട്ടോ എടുക്കട്ടെയെന്ന് ചോദിച്ചു. അവര്‍ സ്‌നേഹത്തോടെ എന്നെ ചേര്‍ത്തുനിര്‍ത്തി. ഞാന്‍ സെല്‍ഫി എടുത്ത് പെട്ടെന്ന് തന്നെ യാത്ര പറഞ്ഞ് മടങ്ങുകയും ചെയ്‌തു. ശ്വേത പറഞ്ഞു.
 
കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. . ഞാനൊരു ടെലിവിഷന്‍ ഷോയുടെ അവതാരകയാകാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. ആ സമയത്താണ് ഒരു ഹിന്ദി സിനിമയിലേയ്ക്ക് കാസ്റ്റ് ചെയ്യപ്പെടുന്നത്. അന്ന് എനിക്ക് പകരക്കാരിയായ അവർ കണ്ടെത്തിയ  പുതുമുഖമായിരുന്നു സ്മൃതി ഇറാനി. ഇപ്പോള്‍ ഇന്ത്യയുടെ ഭരണചക്രം തിരിക്കുന്ന സമര്‍ത്ഥയായ ഭരണാധികാരികളില്‍ ഒരാളായി മാറിയതിൽ അഭിമാനം തോന്നുന്നു. ശ്വേത മേനോൻ പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
മമ്മൂട്ടിയുടെ കള്‍ട്ട് ക്ലാസിക് ബിഗ് ബി തിയറ്ററുകളില്‍ വിജയമായിരുന്നില്ല ! അന്ന് മമ്മൂട്ടി ചിത്രത്തെ തകര്‍ത്തത് മോഹന്‍ലാല്‍