നായകന്മാരായി പ്രണവും കാളിദാസ് ജയറാമും, നായിക നസ്രിയ

അഭിറാം മനോഹർ| Last Modified ബുധന്‍, 13 ഏപ്രില്‍ 2022 (19:19 IST)
പ്രണവ് മോഹൻലാലും കാളിദാസ് ജയറാമും ഒരുമിക്കുന്ന ചിത്രം അണിയറയിൽ. അൻവർ റഷീദ് ആയിരിക്കും താരപുത്രന്മാർ ആദ്യമായി ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുക. ചിത്രത്തിൽ നായികയായി എത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയ്ക്ക് ശേഷം അഞ്ജലി മേനോന്‍ ഒരുക്കുന്ന സിനിമയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഇത്. അ‌ഞ്ജ‌ലി മേനോൻ സംവിധാനം ചെയ്‌ത കൂടെയിൽ നസ്രിയ ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.സിനിമയ്ക്ക് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :