1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Suriya and Dhanush in Talks for a Two-Hero Film Directed by Mani Ratnam

മണിരത്നത്തിന്റെ പുതിയ ചിത്രത്തിൽ സൂര്യയും ധനുഷും!, അണിയറയിൽ വമ്പൻ സിനിമയെന്ന് റിപ്പോർട്ട്

തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളായ ധനുഷ്, സൂര്യ എന്നിവര്‍ ഈ സിനിമയിലൂടെ ഒന്നിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍ പറയുന്നത്.

Mani Ratnam, Suriya, Dhanush, Suriya Dhanush Movie, Mani Ratnam Next Movie, Tamil Cinema, Aayutha Ezhuthu, Jyothika, Tamil Film Industry, Two Hero Film, Kollywood News
തമിഴ് സിനിമയില്‍ ആയുധ എഴുത്ത്, പൊന്നിയിന്‍ സെല്‍വന്‍, സെക്ക സിവന്ത വാനം തുടങ്ങിയ മള്‍ട്ടി സ്റ്റാറര്‍ സിനിമകള്‍ ഒരുക്കിയ ഇതിഹാസ സംവിധായകന്‍ മണിരത്‌നം മറ്റൊരു മള്‍ട്ടി സ്റ്റാറര്‍ സിനിമയൊരുക്കാന്‍ തയ്യാറെടുക്കുന്നു. തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളായ ധനുഷ്, സൂര്യ എന്നിവര്‍ ഈ സിനിമയിലൂടെ ഒന്നിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍ പറയുന്നത്.
 
 രണ്ട് നായകന്മാര്‍ക്കും തുല്യപ്രാധാന്യമുള്ള കഥയുമായാണ് മണിരത്‌നം എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും താരങ്ങളുടെ സമ്മതവും ഡേറ്റും ലഭിക്കുന്നതിനെ ആശ്രയിച്ചായിരിക്കും തുടര്‍നീക്കങ്ങളെന്നും സൂചനയുണ്ട്. നേരത്തെയും സൂര്യയെ നായകനാക്കി 
 
നേരത്തെ പദ്ധതിയുമായി മണിരത്‌നം സൂര്യയെ സമീപിച്ചെന്നും എന്നാല്‍ തിരക്കഥ സൂര്യയ്ക്ക് ഇഷമാവാത്തതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. മണിരത്‌നവുമായി സിനിമ ചെയ്യുന്നതില്‍ ജ്യോതികയ്ക്ക് താല്പര്യമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തി ഇത്തവണ സൂര്യയെ വീണ്ടും മണിരത്‌നം സമീപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
ഇത്തവണ ധനുഷിനെയും ചിത്രത്തിന്റെ ഭാഗമാക്കാനാണ് സംവിധായകന്റെ ആലോചനയെന്നാണ് വിവരം. രണ്ട് താരങ്ങളുടെയും അഭിനയശേഷിയും വ്യത്യസ്തമായ താരപരിവേഷവും പ്രയോജനപ്പെടുത്തുന്ന രീതിയിലായിരിക്കും ചിത്രത്തിന്റെ അവതരണം. എന്നാല്‍ കഥയുടെ പശ്ചാത്തലമോ കഥാപാത്രങ്ങളുടെ സ്വഭാവമോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
 
2004ല്‍ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം 'ആയുധ എഴുത്ത്' എന്ന സിനിമയില്‍ തന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളില്‍ ഒന്ന് സൂര്യ അവതരിപ്പിച്ചിരുന്നു. സൂര്യയ്‌ക്കൊപ്പം സിദ്ധാര്‍ഥും മാധവനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഏറെ നിരൂപകപ്രശംസയും നേടിയിരുന്നു.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'കിച്ചു രക്ഷപ്പെട്ടു', റോഷ്നയുടെ ചിത്രത്തിന് കീഴിൽ പരിഹാസ കമൻ്റ്, തക്ക മറുപടി നൽകി റോഷ്ണ ആൻ റോയ്