അനുബന്ധ വാര്‍ത്തകള്‍
- ചിക്കുൻ ഗുനിയ വന്ന് കാൽ നിലത്ത് കുത്താൻ വയ്യ, എന്നിട്ടും ശോഭന ഡാൻസ് കളിച്ചു!
- മക്കൾ സാക്ഷി; സണ്ണി ലിയോൺ 'വീണ്ടും' വിവാഹിതയായി
- 'കിങ് ഓഫ് തെലുങ്കു'; അന്യഭാഷയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ 50 കോടി, ഇത് ദുല്‍ഖര്‍ സ്റ്റൈല്‍
- മുല്ലപ്പെരിയാർ പൊട്ടാൻ പോവുകയാണ്, അതിനെ കുറിച്ച് ചർച്ചയില്ലേ?: ജോജു
- മമ്മൂട്ടി-മഹേഷ് നാരായണന് ചിത്രം ഡിസംബറില്‍ ആരംഭിക്കും; മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുക ജനുവരിയിലെന്ന് റിപ്പോര്‍ട്ട്
സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്നും പുറത്താക്കി
നിർമാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്നും പുറത്താക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. സംഘടനയുടെ നേതൃത്വത്തിലുള്ളവർക്കെതിരെ നേരത്തെ സാന്ദ്രാ തോമസ് പരാതി നൽകിയിരുന്നു. സാന്ദ്രയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് എഫ്ഐആർ എടുത്തത്. ഇതിന് പിന്നാലെയാണ് സംഘടനയിൽ നിന്നും പുറത്താക്കിയത്.
സാന്ദ്രയുടെ പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. സാന്ദ്രാ തോമസിൻറെ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രൊഡ്യൂസേർസ് അസോസിയേഷന് മുഖ്യമന്ത്രിക്ക് പരാതി നൽകി. അതേസമയം നേരത്തെ പരാതി നൽകിയതിന് പിന്നാലെ പ്രതികരിച്ച സാന്ദ്ര തോമസ് പ്രതികരിച്ചിരുന്നു.
സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്ന് വ്യക്തമായതായി സാന്ദ്ര പറഞ്ഞു. ആ ഗ്രൂപ്പിൽ സ്ത്രീകൾ ഇല്ല. തൻറെ പരാതിക്ക് കാരണം ലൈംഗിക ചുവയോടെ സംസാരിച്ചതാണ്. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചു. ഭാരവാഹികൾ ലൈംഗിക ചുവയോടെ സംസാരിച്ചു. വനിതാ നിർമാതാവായ തനിക്ക് അപമാനം നേരിട്ടുവെന്നും അതിനാലാണ് പരാതി കൊടുത്തതെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.