'കിങ് ഓഫ് തെലുങ്കു'; അന്യഭാഷയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ 50 കോടി, ഇത് ദുല്‍ഖര്‍ സ്റ്റൈല്‍

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മഹാനടിയിലൂടെയാണ് ദുല്‍ഖര്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്

Dulquer Salmaan (Lucky Baskhar)
രേണുക വേണു| Last Modified ചൊവ്വ, 5 നവം‌ബര്‍ 2024 (10:50 IST)
Dulquer Salmaan (Lucky Baskhar)

തെലുങ്കില്‍ ഭാഗ്യതാരമായി ദുല്‍ഖര്‍ സല്‍മാന്‍. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ദുല്‍ഖര്‍ ചിത്രം 'ലക്കി ഭാസ്‌കര്‍' 50 കോടി ക്ലബില്‍ കയറി. തുടര്‍ച്ചയായ മൂന്നാമത്തെ തെലുങ്ക് ചിത്രവും 50 കോടി ക്ലബില്‍ കയറ്റി ദുല്‍ഖര്‍ ജൈത്രയാത്ര തുടരുകയാണ്. തെലുങ്കില്‍ ദുല്‍ഖര്‍ ചെയ്ത മൂന്ന് സിനിമകളും ബോക്‌സ്ഓഫീസില്‍ വിജയമാണ്.

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മഹാനടിയിലൂടെയാണ് ദുല്‍ഖര്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. 2018 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ബോക്‌സ്ഓഫീസില്‍ വിജയമായിരുന്നു. 83 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. 2022 ല്‍ റിലീസ് ചെയ്ത സീതാരാമം ആണ് ദുല്‍ഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രം. ഹനു രാഘവപുടി സംവിധാനം ചെയ്ത ഈ ചിത്രം വേള്‍ഡ് വൈഡായി 98 കോടി കളക്ട് ചെയ്തിരുന്നു. സീതാരാമത്തിലൂടെ ദുല്‍ഖറിനു തെലുങ്കില്‍ വലിയ തോതില്‍ ആരാധകരും വര്‍ധിച്ചു.

മഹാനടി, സീതാരാമം എന്നീ ചിത്രങ്ങളുടെ ഫൈനല്‍ കളക്ഷനെ അടുത്ത വീക്കെന്‍ഡോടെ ലക്കി ഭാസ്‌കര്‍ മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ ബോക്‌സ്ഓഫീസ് പ്രകടനം കണക്കിലെടുത്താല്‍ ദുല്‍ഖറിന്റെ ആദ്യ നൂറ് കോടി തെലുങ്ക് ചിത്രമായിരിക്കും ലക്കി ഭാസ്‌കര്‍. റിലീസ് ചെയ്തു അഞ്ച് ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ലക്കി ഭാസ്‌കറിന്റെ കളക്ഷന്‍ 50 കോടിയും കടന്ന് മുന്നേറുകയാണ്. തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് സിനിമയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലും ലക്കി ഭാസ്‌കര്‍ ശ്രദ്ധ നേടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :